Nimisha Sajayan
കിടിലന്‍ ചിത്രങ്ങളുമായി നടി നിമിഷ സജയന്‍. ഫ്‌ളോറല്‍ ടോപ്പില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്. നിമിഷയുടെ ചിരി തന്നെയാണ് പുതിയ ചിത്രങ്ങളിലെ ശ്രദ്ധാകേന്ദ്രം.
താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുന്നുണ്ട്. തുടക്ക കാലത്ത് ഗ്ലാമറസ് ചിത്രങ്ങളൊന്നും താരം പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ഈയിടെയായി ആരാധകരെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്.
ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം.
Nimisha Sajayan
കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
Nimisha Sajayan
ഒരു കുപ്രസിദ്ധ പയ്യന്‍, മംഗല്യം തന്തുനാനേന, 41, ചോല, സ്റ്റാന്റ് അപ്പ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, വണ്‍, നായാട്ട്, മാലിക്ക് എന്നിവയാണ് നിമിഷയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…