Categories: latest news

ആ സിനിമയ്ക്ക് ശേഷമാണ് സാമന്തയുടെ ആരോഗ്യസ്ഥിതി മോശമായത്; താരത്തിന്റെ അസുഖത്തെക്കുറിച്ച് വരലക്ഷ്മി

സാമന്തയുടെ അസുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. താരത്തിന് മയോസിറ്റിസ് എന്ന രോഗമാണെന്ന് പലരും വളരെ വേദനയോടെയാണ് കേട്ടത്. സാമന്ത തന്നെയായിരുന്നു ഇക്കാര്യം ആരാധകരോട് വെളിപ്പെടുത്തിയത്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തി. രോഗം ഉടന്‍ മാറുമെന്ന് അത് നിങ്ങളുമായി പങ്കിടാനാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ രോഗമുക്തി നേടാന്‍ ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നു. ഈ അവസ്ഥ അംഗീകരിക്കുക എന്നത് ഞാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്ന ഒന്നാണ്. ഞാന്‍ ഉടന്‍ തന്നെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നു. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു. ശാരീരികമായും വൈകാരികമായും എന്നുമാണ് സാമന്ത അസുഖത്തെക്കുറിച്ച് കുറിച്ചത്.

സാമന്തയുടെ രോഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുകയാണ് വരലക്ഷ്മി ശരത്ത് കുമാര്‍. രണ്ടുപേരും യശോദ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സാമന്തയ്ക്ക് ഇത്തരത്തില്‍ ഒരു അസുഖം സ്ഥിരീകരിച്ചിട്ടില്ല. യശോദയുടെ ഷൂട്ടിന് ശേഷമാണ് അസുഖം വഷളായത് എന്നുമാണ് വരലക്ഷ്മി വ്യക്തമാക്കിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

1 hour ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago