Aishwarya Rai and Vivek Oberoi
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു ഐശ്വര്യ റായിയുടേത്. താരത്തിന്റെ പ്രണയബന്ധങ്ങളാണ് എക്കാലത്തും ചൂടേറിയ ചര്‍ച്ചാവിഷയം. അങ്ങനെയൊന്നായിരുന്നു ഐശ്വര്യ-സല്‍മാന്‍ ഖാന്‍ ബന്ധവും ഐശ്വര്യ-വിവേക് ഒബ്രോയി ബന്ധവും. ഒരു ത്രികോണ പ്രണയകഥയാണ് ഇത്.
കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയ സമയത്താണ് ഐശ്വര്യയും സല്‍മാന്‍ ഖാനും പ്രണയത്തിലാകുന്നത്. 1999 മുതല്‍ 2001 വരെ സല്‍മാനും ഐശ്വര്യയും ഡേറ്റിങ്ങില്‍ ആയിരുന്നു. സല്‍മാന്റെ കുടുംബവുമായും ഐശ്വര്യക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരുടെയും വിവാഹത്തെ കുറിച്ച് പോലും അക്കാലത്ത് വീട്ടുകാര്‍ ആലോചിച്ചു. എന്നാല്‍ സല്‍മാന്റെ ടോക്‌സിക്ക് സ്വഭാവമാണ് ഐശ്വര്യയെ താരത്തില്‍ നിന്ന് അകറ്റിയത്. ബ്രേക്കപ്പിനു ശേഷവും സല്‍മാനെതിരെ ഐശ്വര്യ രംഗത്തെത്തിയിരുന്നു.
Salman Khan and Aishwarya Rai
സല്‍മാന്‍ ഖാനുമായുള്ള ബന്ധം അവസാനിപ്പിച്ച സമയത്താണ് ഐശ്വര്യയുടെ ജീവിതത്തിലേക്ക് വിവേക് ഒബ്രോയി കടന്നുവരുന്നത്. ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. എന്നാല്‍ ഐശ്വര്യയെ വിട്ടുകൊടുക്കാന്‍ സല്‍മാന്‍ ആ സമയത്ത് തയ്യാറായിരുന്നില്ല. വിവേക് ഒബ്രായി-സല്‍മാന്‍ ഖാന്‍ വഴക്ക് വരെ ആ സമയത്ത് ചര്‍ച്ചയായിരുന്നു. സല്‍മാനില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് വിവേക് അക്കാലത്ത് ആരോപിച്ചിരുന്നു.
വിവേക് ഒബ്രോയിയുമായുള്ള ബന്ധവും അധികം നീണ്ടുനിന്നില്ല. അതിനുശേഷമാണ് അബി,കേ് ബച്ചനുമായി ഐശ്വര്യ അടുത്തത്. ഏതാനും വര്‍ഷത്തെ ഡേറ്റിങ്ങിനൊടുവില്‍ 2007 ഏപ്രില്‍ 20 ന് ഐശ്വര്യയും അഭിഷേകും വിവാഹിതരായി.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…