ശാരീരക വൈകല്യങ്ങളെ മറികടന്ന് അഭിനയലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ബിബിന്‍ ജോര്‍ജ്. മിമിക്രി വേദികളില്‍ നിന്നുമാണ് താരം സിനിമാലോകത്തേക്ക് കടന്നു വന്നത്. പിന്നീട് നായകനായും വില്ലനായും സിനിമയില്‍ തിളങ്ങി.
ഇപ്പോള്‍ ഒരു ചടങ്ങിലെ റാമ്പ് വാക്കില്‍ പങ്കെടുത്ത് താന്‍ ജീവത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് പറയുകയാണ് ബിബിന്‍. കുട്ടിക്കാലത്ത് താന്‍ നടക്കുമോ എന്ന ഭയം വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നു എന്നാണ് ബിബിന്‍ പറഞ്ഞത്.
പക്ഷെ ദൈവാനുഗ്രഹത്താല്‍ ഞാന്‍ നടന്നു. നടന്നു നടന്ന് റാമ്പിലും നടന്നു. ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്.. ഇറ്റ് ഈസ് ജസ്റ്റ് ബിഗിനിംഗ്,’ എന്നുമാണ് ബിബിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അഭിനയത്തിന് പുറമേ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകള്‍ക്ക് സഹ രചയിതാവ് കൂടിയായി ബിബിന്‍. വിഷ്ണു ഉണ്ണിക്കൃഷ്ണനുമായി ചേര്‍ന്നെഴുതിയ ഈ ചിത്രങ്ങള്‍ ഗംഭീര ഹിറ്റുകളായിരുന്നു
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…