ആരാധകര്‍ക്കായി അടിപൊളി ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ദര്‍ശന രാജേന്ദ്രന്‍. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
2014ല്‍ പുറത്തിറങ്ങിയ ‘ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് ദര്‍ശന സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെ ദര്‍ശന ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിനായി ചെയ്ത ബാവ്രാ മന്‍ എന്ന ഗാനത്തിന്റെ കവര്‍ യൂട്യൂബില്‍ മൂന്നു ദശലക്ഷത്തിലധികം കാഴ്ച്കളോടെ ജനപ്രിയത നേടി.
വൈറസ്, ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗര്‍ണ്ണമിയും, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ, രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ഇരുമ്പു തിരൈ, കവന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ദര്‍ശന അഭിനയിച്ചു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് 2020ല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സി യു സൂണ്‍ എന്ന ചിത്രത്തില്‍ ദര്‍ശന നായികയായി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…