Salman Khan and Aishwarya Rai
ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ബ്രേക്കപ്പ് കഥയാണ് സല്‍മാന്‍ ഖാന്റേയും ഐശ്വര്യ റായിയുടേയും. ഒരു സമയത്ത് ഇരുവരും കടുത്ത പ്രണയത്തില്‍ ആയിരുന്നു. സല്‍മാന്‍ ഐശ്വര്യയെ വിവാഹം കഴിക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ ആ ബന്ധം പിരിഞ്ഞു. അതിനു പിന്നാലെ ഏറെ വിവാദങ്ങളും ഉണ്ടായി. സല്‍മാന്‍ ഖാനെതിരെ ഐശ്വര്യ പരസ്യമായി രംഗത്തെത്തിയിരുന്നു.
ബ്രേക്കപ്പിനു ശേഷം ഒരു ദിവസം രാത്രി സല്‍മാന്‍ ഐശ്വര്യയുടെ വീട്ടിലെത്തിയ സംഭവം അന്ന് വാര്‍ത്തയായിരുന്നു. അര്‍ധരാത്രി ഐശ്വര്യയുടെ വീട്ടിലെത്തിയ സല്‍മാന്‍ പുറത്തുനിന്ന് ബഹളം വെയ്ക്കുകയായിരുന്നു. സഹികെട്ട് ഐശ്വര്യ അന്ന് പൊലീസില്‍ പരാതി നല്‍കി. 2002 ലാണ് ഇരുവരും വേര്‍പിരിയുന്നത്. ഇതേ കുറിച്ച് ഐശ്വര്യ വെളിപ്പെടുത്തിയിട്ടുണ്ട്.
CANNES, FRANCE – MAY 19: Actress Aishwarya Rai attends a photocall for “Jazbaa” during the 68th annual Cannes Film Festival on May 19, 2015 in Cannes, France. (Photo by Andreas Rentz/Getty Images)
തന്നെ സല്‍മാന്‍ ശാരീരികമായി ഉപദ്രവിച്ചെന്നും ഇനിയൊരിക്കലും സല്‍മാനൊപ്പം സിനിമ ചെയ്യില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ആ വാക്ക് താരം പാലിച്ചു. പിന്നീട് ഇതുവരെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ല.
‘ ഞങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പിരിഞ്ഞതാണ്. പക്ഷേ അവന്‍ അത് അംഗീകരിക്കുന്നില്ല. നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എനിക്ക് ഒപ്പം അഭിനയിക്കുന്ന മറ്റ് നടന്‍മാരുമായി അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി. അഭിഷേക് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ളവരുമായി എന്നെ ബന്ധപ്പെടുത്തി. സല്‍മാന്‍ എന്നെ ശാരീരികമായി മര്‍ദിച്ചു.’ അന്ന് ഐശ്വര്യ പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…