മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഷാജു ശ്രീധര്‍. നടി ചാന്ദ്‌നിയാണ് ഷാജുവിന്റെ ജീവിതസഖി. ഇരുവരുടെയും 23-ാം വിവാഹവാര്‍ഷികമാണ് ഇന്ന്.
ചാന്ദ്‌നിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഷാജു പങ്കുവെച്ചിട്ടുണ്ട്. ‘കാവലും കരുതലും സുഗന്ധവും പരസ്പരം ചൊരിഞ്ഞ് ഞങ്ങള്‍ മുന്നോട്ട് ; എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ട് സ്‌നേഹത്തോടെ 23 വര്‍ഷങ്ങള്‍’ ഷാജു കുറിച്ചു.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായത്. വീട്ടുകാരെ അറിയിക്കാതെ രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു. പിന്നാലെ പത്രക്കാരെ വിളിച്ച് തങ്ങള്‍ വിവാഹിതരായ വിവരം അറിയിച്ചു. അതുവരെയേ വീട്ടുകാരുടെ എതിര്‍പ്പുകളുണ്ടായിരുന്നുള്ളൂവെന്നും പിന്നെ പാലക്കാടും കൊച്ചിയിലും റിസപ്ഷന്‍ നടത്തിയെന്നും ഷാജു പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…