Categories: latest news

സാരിയില്‍ അതീവ സുന്ദരിയായി സുചിത്ര

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സുചിത്ര മുരളി. നീല സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

ബാലനടിയായി സിനിമയിലെത്തിയ സുചിത്ര പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ നായികയായി. തൊണ്ണൂറുകളായിരുന്നു സുചിത്രയുടെ സുവര്‍ണകാലം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ സുചിത്രയ്ക്ക് സാധിച്ചിട്ടുണ്ട്.

Suchithra Murali

1975 ജൂലൈ 22 നാണ് സുചിത്ര ജനിച്ചത്. താരത്തിന് ഇപ്പോള്‍ 47 വയസ്സുണ്ട്. സുചിത്രയെ കണ്ടാല്‍ 47 വയസ്സായെന്ന് തോന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Suchithra Murali

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുചിത്ര. പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹശേഷമാണ് സുചിത്ര സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. മുരളിയാണ് ജീവിതപങ്കാളി. ഇരുവര്‍ക്കും നേഹ എന്ന പേരുള്ള മകളുണ്ട്.

Suchithra Murali

നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, അഭിമന്യു, നയം വ്യക്തമാക്കുന്നു, മൂക്കില്ലാരാജ്യത്ത്, കടിഞ്ഞൂല്‍കല്യാണം, കാസര്‍ഗോഡ് കാദര്‍ഭായ്, കാവടിയാട്ടം, കാശ്മീരം, ഹിറ്റ്ലര്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു സുചിത്ര മുരളി.

Suchithra Murali

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

9 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

9 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

23 hours ago