Mohanlal (Alone)
പ്രേക്ഷകരില്‍ നിഗൂഢത നിറച്ച് മോഹന്‍ലാല്‍ ചിത്രം എലോണിന്റെ ടീസര്‍. ‘യഥാര്‍ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്’ എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ഉള്‍പ്പെടുത്തിയാണ് ടീസര്‍. സിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രമായി എത്തുന്നതെന്ന് സൂചനയുണ്ട്. ടീസറില്‍ മറ്റ് അഭിനേതാക്കളെ കാണിക്കുന്നില്ല. മറിച്ച് ശബ്ദം കൊണ്ട് മറ്റ് താരങ്ങളുടെ സാന്നിധ്യമുണ്ട്.
കാളിദാസ് എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. അങ്ങേയറ്റം നിഗൂഢതകള്‍ നിറഞ്ഞ കഥാപാത്രമായാണ് മോഹന്‍ലാലിന്റെ കാളിദാസിനെ ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രം ഒരു സൈക്കോയാണോ എന്ന് പോലും ടീസര്‍ കണ്ടാല്‍ പ്രേക്ഷകര്‍ക്ക് തോന്നും.
ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ രാജേഷ് ജയറാം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. 12 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ്.
മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍.…
നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…
ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ്…
മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍…