Gopi Sundar and Amritha Suresh
പ്രണയം തുളുമ്പുന്ന ചിത്രം പങ്കുവെച്ച് അമൃത സുരേഷും ഗോപി സുന്ദറും. അമൃതയുടെ നെറ്റിയില്‍ മുത്തം വയ്ക്കുന്ന ഗോപി സുന്ദറിനെ ചിത്രത്തില്‍ കാണാം. ഷോപ്പിങ്ങിനിടെയില് പകര്‍ത്തിയ സെല്‍ഫിയാണ് ഇത്. ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. മോഡേണ്‍ ലുക്കിലാണ് രണ്ട് പേരെയും ഈ ചിത്രത്തില്‍ കാണുന്നത്.
അതേസമയം, തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കടിയില്‍ മോശം കമന്റുകളുമായി വരുന്നവര്‍ക്ക് ഈയടുത്താണ് അമൃത സുരേഷ് മുന്നറിയിപ്പ് നല്‍കിയത്. സൈബര്‍ ബുള്ളിയിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അമൃത അറിയിച്ചു.
‘എല്ലാ ബഹുമാനത്തോടെയും പറയട്ടെ, എല്ലാ അധിക്ഷേപങ്ങളും ബുള്ളിയിങ് കമന്റുകളും നിരീക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യും. അത്തരക്കാരുടെ പ്രൊഫൈലുകള്‍ പൊലീസിന് റിപ്പോര്‍ട്ട് ചെയ്യും. ഉചിതമായ നിയമനടപടി സ്വീകരിക്കും’ അമൃത മുന്നറിയിപ്പ് നല്കി.
Gopi Sundar and Amritha Suresh
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…