Categories: latest news

‘മമ്മൂട്ടിയുടെ ധൈര്യം സമ്മതിക്കണം’; റോഷാക്കിന് പിന്നാലെ മെഗാസ്റ്റാറിന് അഭിനന്ദന പ്രവാഹം

റോഷാക്കിന്റെ ആദ്യ ഷോ കഴിഞ്ഞതിനു പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആരാധകരുടെയും പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം. റോഷാക്കിലെ മികച്ച പ്രകടനം മാത്രമല്ല അതിനു കാരണം. മറിച്ച് റോഷാക്ക് പോലൊരു പരീക്ഷണ ചിത്രം നിര്‍മ്മിക്കാനും അത് തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യിക്കാനും മമ്മൂട്ടി കാണിച്ച താല്‍പര്യം പ്രശംസനീയമെന്ന് ആരാധകര്‍ പറഞ്ഞു.

മമ്മൂട്ടി കമ്പനി തന്നെയാണ് റോഷാക്ക് നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച സിനിമകളില്‍ ആദ്യ റിലീസ് കൂടിയാണ് റോഷാക്കിന്റേത്. ഇങ്ങനെയൊരു വ്യത്യസ്ത ഴോണറിലുള്ള സിനിമ നിര്‍മ്മിച്ചുകൊണ്ട് സ്വന്തം കമ്പനി ലോഞ്ച് ചെയ്യാന്‍ മമ്മൂട്ടി കാണിച്ച ധൈര്യം സമ്മതിച്ചു കൊടുക്കണമെന്ന് ആരാധകര്‍ പറയുന്നു.

Mammootty and Asif Ali

അതേസമയം, റോഷാക്ക് മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. മമ്മൂട്ടി പറഞ്ഞതുപോലെ ഒരു സ്ലോ പോയ്‌സണ്‍ ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് റോഷാക്ക്. ക്ഷമയോടെ വേണം ചിത്രത്തെ സമീപിക്കാന്‍. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം പ്രേക്ഷകരേയും ചിത്രം തൃപ്തിപ്പെടുത്തില്ല. ബോക്‌സ്ഓഫീസില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കാന്‍ റോഷാക്കിന് സാധിക്കണമെന്നുമില്ല. എങ്കിലും വ്യത്യസ്തമായ മേക്കിങ് റോഷാക്കിനെ മികച്ച തിയറ്റര്‍ അനുഭവമാക്കുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

1 hour ago

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

2 days ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago