മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ സിനിമയെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 2023 ല്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചേക്കും. ഇപ്പോള്‍ റാം സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് മോഹന്‍ലാല്‍. റാം പൂര്‍ത്തിയായ ശേഷമായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലേക്ക് മോഹന്‍ലാല്‍ കടക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാനും 2023 ല്‍ ഷൂട്ടിങ് തുടങ്ങും. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 2023 ല്‍ തിയറ്ററുകളിലെത്തും. മോണ്‍സ്റ്ററാണ് മോഹന്‍ലാലിന്റേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
Lijo Jose Pellissery
അതേസമയം, അവസാനം ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടാണ് അവസാനമായി തിയറ്ററില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…