Categories: Videos

കടുവയ്‌ക്കൊപ്പം കളിച്ച് അമേയ മാത്യു !

അവധിയാഘോഷ വീഡിയോയുമായി നടി അമേയ മാത്യു. തായ് ലന്‍ഡില്‍ അവധി ആഘോഷിക്കുകയാണ് താരം ഇപ്പോള്‍. വന്യജീവി സങ്കേതത്തില്‍ കടുവയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിട്ടുണ്ട്.

‘കടുവായേ കിടുവ പിടിക്കുന്നോ അമ്പമ്പോ…’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. താരത്തിന്റെ അടിക്കുറിപ്പുകള്‍ക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോള്‍ഫ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

1993 ജൂണ്‍ 2ന് ആണ് താരത്തിന്റെ ജനനം. ആക്കുളം കേന്ദ്രീയ വിദ്യാലയം, ന്യൂമാന്‍ കോളെജ്, മാര്‍ ഇവാനിയോസ് കോളെജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമേയ അഭിനയ രംഗത്ത് സജീവമാവുകയാണ് ഇപ്പോള്‍.

 

 

 

 

 

അനില മൂര്‍ത്തി

Recent Posts

സ്റ്റേജ് വൈബ്, അഞ്ജു ജോസഫിന്റെ ആവേശ ചിത്രങ്ങള്‍

പിന്നണി ഗായികയും സോഷ്യല്‍ മീഡിയ താരവുമായ അഞ്ജു…

6 hours ago

ലാഭവിഹിതവുമായി നിര്‍മാതാവ് വീട്ടിലെത്തി, ഒരു വടക്കന്‍ സെല്‍ഫി’ കഥയുമായി വിനീത് ശ്രീനിവാസന്‍

മലയാള സിനിമയെ ഒരുകാലത്ത് കേരത്തിന്റെ വടക്കോട്ട് കൂട്ടികൊണ്ടുപോയ…

6 hours ago

ജനനായകന്‍ ഉടന്‍ തിയേറ്ററുകളിലേക്ക്

തമിഴില്‍ സിനിമലോകം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി…

6 hours ago

അഹാനയെക്കുറിച്ച് വൈകാരിക കുറിപ്പുമായി അമ്മ

അമ്മൂമ്മയുമായുള്ള പ്രശ്‌നങ്ങള്‍ വിഡിയോയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെ…

13 hours ago

അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസ്

കൊച്ചി: നടിയും താരസംഘടനയായ 'അമ്മ' മുന്‍ ജോയിന്റ്…

13 hours ago

അന്നൊക്കെ ജോലി കിട്ടുമോ ഇല്ലയോ എന്ന ആശങ്കയുണ്ടായിരുന്നു; അഭിഷേക് ബച്ചന്‍

സിനിമയിലെത്തിയിട്ട് തന്റെ 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍…

13 hours ago