Thara Kalyan
നടി താരാ കല്ല്യാണ്‍ ആശുപത്രിയില്‍. ആശുപത്രി കിടക്കയില്‍ നിന്നുള്ള താരയുടെ ചിത്രം മകളും നടിയുമായ സൗഭാഗ്യ വെങ്കിടേഷ് പങ്കുവെച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സൗഭാഗ്യ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
താരാ കല്ല്യാണിന് എന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. താരയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്താണ് താരയുടെ അസുഖമെന്ന് സൗഭാഗ്യയും പറഞ്ഞിട്ടില്ല.
തന്റെ മകള്‍ സുദര്‍ശനെ താര എടുത്തുനില്‍ക്കുന്ന ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും താരാമ്മയ്ക്ക് വേണ്ടി ഞങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നുമാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
ടിക് ടോക് വീഡിയോകളിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയാളാണ് സൗഭാഗ്യ വെങ്കിടേഷ്. അടുത്തിടെ ആണ് സൗഭാഗ്യക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. സുദര്‍ശന എന്നാണ് കുഞ്ഞിന്റെ പേര്. താരയും സൗഭാഗ്യയും ഒന്നിച്ചുള്ള വീഡിയോയ്ക്ക് എല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…