Categories: latest news

പത്തൊമ്പതാം നൂറ്റാണ്ടില്‍ തിളങ്ങി ജോസഫിലെ നായിക; ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് ജോസഫ്. പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫില്‍ ജോജു ജോര്‍ജ്ജിന്റെ നായികയായി എത്തിയത് നടി മാധുരി ബ്രാഗന്‍സ ആണ്. ഇപ്പോള്‍ ഇതാ മലയാളി പ്രേക്ഷകരുടെ കയ്യടി വാങ്ങുകയാണ് മാധുരി ഒരിക്കല്‍ കൂടി. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ.

കായംകുളം കൊച്ചുണ്ണിയുടെ കാമുകി കാത്ത എന്ന കഥാപാത്രത്തെയാണ് മാധുരി പത്തൊമ്പതാം നൂറ്റാണ്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദാണ് കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്.

ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മാധുരി ഇപ്പോള്‍. ‘പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പിന്നണിയില്‍ നിന്നുള്ള ചിത്രങ്ങള്‍. കാത്ത എന്ന കഥാപാത്രം ഏറെ ആസ്വദിച്ചാണ് ചെയ്തത്. ഇത്രയും കഠിനധ്വാനികളായ ഒരു ടീമിനൊപ്പം ജോലി ചെയ്യാനായതില്‍ ഒരുപാട് സന്തോഷമുണ്ട്. സിനിമയേയും എന്റെ കഥാപാത്രത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു.’ ചിത്രങ്ങള്‍ക്കൊപ്പം മാധുരി കുറിച്ചു.

ബെംഗളൂരു സ്വദേശിനിയാണ് മാധുരി. 1990 ജൂണ്‍ 18 നാണ് താരത്തിന്റെ ജനനം. മാധുരിക്ക് ഇപ്പോള്‍ 32 വയസ്സുണ്ട്.

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

17 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

17 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

23 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

23 hours ago