Categories: latest news

അല്‍പ്പം വൈകിയാണെങ്കിലും ഓണ ചിത്രം വന്നു; സാരിയില്‍ സുന്ദരിയായി സുചിത്ര മുരളി

സാരിയില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി നടി സുചിത്ര മുരളി. ഓണം സ്‌പെഷ്യല്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായാണ് സുചിത്രയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

ബാലനടിയായി സിനിമയിലെത്തിയ സുചിത്ര പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ നായികയായി. തൊണ്ണൂറുകളായിരുന്നു സുചിത്രയുടെ സുവര്‍ണകാലം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ സുചിത്രയ്ക്ക് സാധിച്ചിട്ടുണ്ട്.

1975 ജൂലൈ 22 നാണ് സുചിത്ര ജനിച്ചത്. താരത്തിന് ഇപ്പോള്‍ 47 വയസ്സുണ്ട്. സുചിത്രയെ കണ്ടാല്‍ 47 വയസ്സായെന്ന് തോന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുചിത്ര. പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹശേഷമാണ് സുചിത്ര സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. മുരളിയാണ് ജീവിതപങ്കാളി. ഇരുവര്‍ക്കും നേഹ എന്ന പേരുള്ള മകളുണ്ട്.

Suchithra Murali

നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, അഭിമന്യു, നയം വ്യക്തമാക്കുന്നു, മൂക്കില്ലാരാജ്യത്ത്, കടിഞ്ഞൂല്‍കല്യാണം, കാസര്‍ഗോഡ് കാദര്‍ഭായ്, കാവടിയാട്ടം, കാശ്മീരം, ഹിറ്റ്‌ലര്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു സുചിത്ര മുരളി.

Suchithra Murali

 

 

 

 

അനില മൂര്‍ത്തി

Recent Posts

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 hours ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 hours ago

ബോള്‍ഡ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അനുഷ്‌കയുടെ വിവാഹ വാര്‍ത്ത വാജ്യം; രൂക്ഷമായി പ്രതികരിച്ച് താരത്തിന്റെ ടീം

തെന്നിന്ത്യന്‍ സിനിമാലോകത്ത് ആരാധകര്‍ ഏറെയുള്ള നായികയാണ് അനുഷ്‌ക…

6 hours ago