Categories: Videos

എന്നെ പ്രചോദിപ്പിച്ച ആള്‍, എന്റെ ജ്യേഷ്ഠനാണ് അദ്ദേഹം; മമ്മൂട്ടി പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

71-ാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. കൂടെ പിറന്നിട്ടില്ല എങ്കിലും മമ്മൂട്ടി തനിക്ക് വല്ല്യേട്ടനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Mammootty Family

‘ രക്തബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മ ബന്ധം. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവുകൊണ്ടും ജീവിതം മാതൃകയാക്കി കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായ കര്‍മ ബന്ധം ഉണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ പക്ഷേ മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്ല്യേട്ടനാകുന്നത് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്ഠനെ പോലെ അല്ല ജ്യേഷ്ഠന്‍ തന്നെയാണ് അദ്ദേഹം. ഒരേകാലത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്‌നേഹം കൊണ്ടും ജ്യേഷ്ഠന്‍..വ്യക്തിജീവിതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍..ശരീരം കൊണ്ടും ശബ്ദം കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നാലഞ്ച് തലമുറകളുടെ വല്ല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാര കാര്യമല്ല. ജന്മനാളില്‍ എന്റെ ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയും ഇനിയും മികച്ച കഥാപാത്രങ്ങള്‍ ജീവന്‍ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. ചിങ്ങ മാസത്തിലെ വിശാഖം നാളിലാണ് മമ്മൂട്ടി പിറന്നത്. സുല്‍ഫത്താണ് മമ്മൂട്ടിയുടെ ജീവിതപങ്കാളി. സുറുമിയും ദുല്‍ഖര്‍ സല്‍മാനുമാണ് മമ്മൂട്ടിയുടെ മക്കള്‍.

അനില മൂര്‍ത്തി

Recent Posts

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

3 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

3 hours ago

എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല; ഫഹദ് ഫാസില്‍

എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ…

3 hours ago

മോശം കമന്റ്; മറുപടിയുമായി അപര്‍ണ തോമസ്

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണ തോമസ്.…

3 hours ago

മദ്യപിക്കുന്നത് ഭാര്യയ്ക്ക് പേടിയാണ്; ടിജി രവി

അരവിന്ദന്‍ സംവിധാനം ചെയ്ത 'ഉത്തരായനം' എന്ന സിനിമയിലൂടെ…

3 hours ago