Beeshma Parvam - Mammootty
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി ആരാധകര്‍. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ എറണാകുളത്തെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ തടിച്ചുകൂടി. ബലൂണുകളുമായാണ് പല ആരാധകരും എത്തിയത്.
മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍ കരിമരുന്ന് പ്രകടനം നടത്തി. 12 മണിക്ക് കേക്ക് മുറിച്ചാണ് ആരാധകര്‍ മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കിയത്.
വീടിനു മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ മെഗാസ്റ്റാര്‍ നിരാശപ്പെടുത്തിയില്ല. 12 മണി കഴിഞ്ഞതോടെ വീടിന്റെ മട്ടുപ്പാവിലെത്തി മമ്മൂട്ടി ആരാധകരെ നോക്കി കൈവീശി. പൊലീസ് എത്തിയാണ് പിന്നീട് ആരാധകരെ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നിന്ന് പറഞ്ഞുവിട്ടത്.
1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. പി.ഐ.മുഹമ്മദ് കുട്ടി എന്നാണ് മമ്മൂട്ടിയുടെ യഥാര്‍ഥ പേര്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…