അവതാരക അഭിനയേത്രി എന്നീ നിലകളിലെല്ലാം ഏവര്‍ക്കും പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലും മികവാര്‍ന്ന അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്. റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയര്‍ ആരംഭിച്ചത്. പിന്നീടാണ് ടെലിവിഷനിലേക്ക് എത്തിപ്പെട്ടത്.
തന്റെ നീണ്ട വര്‍ഷത്തെ പ്രണയത്തിനും വിവാഹത്തിനും ശേഷം ദുബൈയിലേക്ക് പോവുകയും അവിടെ റേഡിയോ ജോക്കിയായി തന്നെ ജോലി ചെയ്യുകയും ചെയ്തു. താരത്തിന് ഇപ്പോള്‍ രണ്ട് മക്കളാണ് ഉള്ളത്. മക്കള്‍ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷത്തിന്റെ ഫോട്ടോയും വീഡിയോയും എന്നും താരം പങ്കുവെക്കാറുണ്ട്.
ഉത്രാടദിനത്തില്‍ അശ്വതി തന്റെ പെണ്‍മക്കള്‍ക്ക് ഒപ്പം ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മക്കളായ പദ്മയെയും കമലയെയും ഊഞ്ഞാലാട്ടുന്നതിന്റെ വീഡിയോയും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും അശ്വതിയെ തേടിയെത്തിയിരുന്നു. 2021 ഓഗസ്റ്റില്‍ അശ്വതി തന്റെ രണ്ടാമത്തെ മകളായ കമലയ്ക്ക് ജന്മം നല്‍കുകയും ചെയ്തു.
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…