Categories: Gossips

വിവാഹ ആലോചനകളില്‍ നിന്ന് ഒളിച്ചോടി ദുല്‍ഖര്‍, നിര്‍ബന്ധം പിടിച്ച് മമ്മൂട്ടി; താരകുടുംബത്തിലേക്ക് അമാല്‍ കയറിവന്നത് ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സുഫിയയും. 25-ാം വയസ്സിലാണ് ദുല്‍ഖര്‍ അമാലിനെ വിവാഹം കഴിക്കുന്നത്. അന്ന് അമാലിന് പ്രായം 20 വയസ്. ഇരുവരുടെയും വീട്ടുകാര്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു അത്. എന്നാല്‍, അതിനുള്ളില്‍ ഒരു പ്രണയകഥ കൂടിയുണ്ട്.

ദുല്‍ഖറും അമാലും ഒരേ സ്‌കൂളിലാണ് പഠിച്ചത്. എന്നാല്‍, ആ സമയത്ത് ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. തന്റെ വിവാഹം അറേഞ്ചഡ് കം ലൗ ആണെന്നാണ് ദുല്‍ഖര്‍ വെളിപ്പെടുത്തുന്നത്.

യുഎസില്‍ നിന്ന് പഠനം കഴിഞ്ഞ് വന്നപ്പോള്‍ വീട്ടില്‍ ദുല്‍ഖറിനായി വിവാഹ ആലോചനകള്‍ തുടങ്ങി. ആദ്യമൊക്കെ ആലോചനകളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു ദുല്‍ഖര്‍ ചെയ്തിരുന്നത്. ദുല്‍ഖറിനെ വിവാഹം കഴിപ്പിക്കാന്‍ മമ്മൂട്ടിയാണ് തിടുക്കം കൂട്ടിയത്. ജീവിതത്തില്‍ പക്വതയും ഉത്തരവാദിത്തബോധവും വരാന്‍ വിവാഹം കഴിക്കണമെന്ന നിലപാടായിരുന്നു മമ്മൂട്ടിക്ക്.

Amal Sufiya and Dulquer Salmaan

വാപ്പിച്ചി വിവാഹത്തിനു നിര്‍ബന്ധിക്കുന്നത് കണ്ട് അതില്‍ നിന്നെല്ലാം പരമാവധി ഒഴിഞ്ഞുമാറുകയായിരുന്നു ദുല്‍ഖര്‍ ചെയ്തിരുന്നത്. എന്നാല്‍, അമാല്‍ സുഫിയയെ കണ്ടതോടെ കാര്യങ്ങള്‍ കൈവിട്ടു.

സ്‌കൂളില്‍ ഒപ്പം പഠിച്ച അമാലുമായുള്ള വിവാഹ ആലോചനയും ദുല്‍ഖറിനെ തേടി വന്നിരുന്നു. അതിനിടയിലാണ് ഒരു നിമിത്തം പോലെ പോകുന്ന സ്ഥലത്തൊക്കെ അമാലിനെ കാണാന്‍ തുടങ്ങിയത്. ഒരിക്കല്‍ സിനിമയ്ക്ക് പോയപ്പോള്‍ അവിടെയും ദുല്‍ഖര്‍ അമാലിനെ കണ്ടുമുട്ടി. ഒടുവില്‍ ഇരുവരും സൗഹൃദത്തിലായി. അമാലിനോട് ദുല്‍ഖറിന് പ്രത്യേക താല്‍പര്യം തോന്നി.

അമാലിനെ കുറിച്ച് ദുല്‍ഖര്‍ ആദ്യം പറയുന്നത് ഉമ്മച്ചി സുല്‍ഫത്തിനോടാണ്. വാപ്പച്ചിയോട് പറയാന്‍ ദുല്‍ഖറിന് ചമ്മലായിരുന്നു. പിന്നീട് അമാലിന്റെയും ദുല്‍ഖറിന്റെയും വീട്ടുകാര്‍ പരസ്പരം കാണുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. അമാലിനും ദുല്‍ഖറിനോട് ഇഷ്ടമായിരുന്നു. അങ്ങനെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെയാണ് വിവാഹം നടന്നത്. ദുല്‍ഖറിനേക്കാള്‍ അഞ്ച് വയസ് കുറവാണ് അമാലിന്.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

18 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

18 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

18 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

19 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

19 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

19 hours ago