Categories: latest news

ഗ്ലാമറസ് ലുക്കുമായി മൗനരാഗത്തിലെ കല്യാണി

ഏഷ്യാനെറ്റിലെ വീട്ടമ്മമാരുടെ പ്രിയപ്പെട്ട സീരിയലാണ് മൗനരാഗം. അതില്‍ സംസാരിക്കാന്‍ കഴിയാത്ത ഊമയായ ഒരു കഥാപാത്രമാണ് കല്യാണി. കല്യാണി തന്നെയാണ് അതിലെ നായികയും. തമിഴ്‌നടിയായ ഐശ്വര്യ റാംസെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സീരിയലില്‍ നാടന്‍ വേഷമണിഞ്ഞ ഒരു ശാലീന സുന്ദരിയുടെ വേഷമാണ് ഐശ്വര്യയുടേത്. സംസാരിക്കാന്‍ കഴിയില്ലെങ്കിലും നല്ലൊരു ചിത്രകാരിയാണ് കല്യാണി എന്ന കഥാപാത്രം.

ഇപ്പോള്‍ ഐശ്വര്യയുടെ ഒരു ഗ്ലാമര്‍ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. ദുബൈയിലെ ജെബേല്‍ അലി ബീച്ചില്‍ നിന്നുമാണ് ഈ ചിത്രങ്ങള്‍. ടീ ഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് ഐശ്വര്യയുടെ വേഷം.

ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു ഐശ്വര്യ സീരിയലിലേക്ക് വരുന്നത്. കുലൈദൈവം എന്ന സീരിയലിലാണ് ആദ്യമായി ഐശ്വര്യ അഭിനയിച്ചത്. അതിന് ശേഷം കല്യാണവീട്, സുമംഗലി തുടങ്ങിയ തമിഴ് സീരിയലുകളില്‍ അഭിനയിച്ച ശേഷമാണ് ഐശ്വര്യ മലയാളത്തില്‍ മൗനരാഗത്തിലൂടെ തുടക്കം കുറിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

2 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

15 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

15 hours ago