Swasika Vijay
സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ചതുരം സെപ്റ്റംബര്‍ 16 ന് തിയറ്ററുകളിലെത്തും. സ്വാസിക, റോഷന് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചതുരത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇതേ കുറിച്ച് മനസ്സുതുറക്കുകയാണ് നടി സ്വാസിക ഇപ്പോള്‍.
എ പടത്തില്‍ അഭിനയിച്ചാല്‍ എന്താണ് കുഴപ്പമെന്ന് സ്വാസിക ചോദിക്കുന്നു. നല്ല കഥയാണെങ്കില്‍ എന്ത് കൊണ്ട് എ പടത്തില്‍ അഭിനയിച്ചു കൂടാ എന്നാണ് സ്വാസികയുടെ ചോദ്യം. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തില്‍ അഭിനയിച്ചു എന്നത്കൊണ്ട് പോണ് ചിത്രത്തിലാണ് അഭിനയിച്ചത് എന്ന അര്‍ത്ഥമില്ലെന്നും സ്വാസിക പറഞ്ഞു.
Swasika
കഥയും തന്റെ കഥാപാത്രവും നല്ലതാണെന്ന് തോന്നിയ കൊണ്ട് ചെയ്ത ചിത്രമാണ് ചതുരം. പ്രണയമായാലും, പകയായാലും എല്ലാ വികാരങ്ങളെയും തുറന്ന് കാട്ടുന്നകൊണ്ടാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. എ സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്ന് തോന്നുന്നത് നമ്മുടെ സംസ്കാരത്തിന്റെ പ്രശ്നമാണ്. മറ്റ് രാജ്യങ്ങളില്‍ ആ പ്രശ്നമില്ലെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…