Categories: latest news

എനിക്ക് കറുപ്പിനോട് പ്രണയം തോന്നുന്നു; പുതിയ ചിത്രങ്ങളുമായി സാധിക

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍. കറുപ്പില്‍ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ സാധികയെ കാണുന്നത്.

‘എനിക്ക് കറുപ്പിനോട് പ്രണയം തോന്നുന്നു. കറുപ്പ് എല്ലാ നിറങ്ങളേയും ഉള്‍ക്കൊള്ളുന്നു. അത് നിറത്തിന്റെ നിഷേധമല്ല. കറുപ്പ് ഏറ്റവും കുലീനമായ നിറമാണ്. നിങ്ങള്‍ക്ക് നിശബ്ദത പാലിക്കാം. അതില്‍ എല്ലാ കാര്യങ്ങളും അടങ്ങിയിരിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

മിനസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലൂടെയും ആ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചു. മോഡേണ്‍ വേഷങ്ങള്‍ ഇഷ്ടപ്പെടുന്ന താരമാണ് സാധിക.

Sadhika Venugopal

സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും ഒരുപോലെ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ക്ക് പുറമെ സാമൂഹിക വിഷയങ്ങളിലുള്ള താരത്തിന്റെ പ്രതികരണങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്.

Sadhika Venugopal

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Sadhika Venugopal

 

 

അനില മൂര്‍ത്തി

Recent Posts

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

2 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 hours ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

3 hours ago

ബോള്‍ഡ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അനുഷ്‌കയുടെ വിവാഹ വാര്‍ത്ത വാജ്യം; രൂക്ഷമായി പ്രതികരിച്ച് താരത്തിന്റെ ടീം

തെന്നിന്ത്യന്‍ സിനിമാലോകത്ത് ആരാധകര്‍ ഏറെയുള്ള നായികയാണ് അനുഷ്‌ക…

3 hours ago