Categories: latest news

ചെറിയ വേഷങ്ങളില്‍ വന്നുപോയിരുന്ന നന്ദു പൊതുവാള്‍ ഇനി കമല്‍ഹാസനൊപ്പം ഇന്ത്യന്‍ 2 വില്‍ !

മലയാള സിനിമയില്‍ വര്‍ഷങ്ങളായി പ്രേക്ഷകര്‍ കാണുന്ന മുഖമാണ് നന്ദു പൊതുവാള്‍ എന്ന നടന്റേത്. വെട്ടം സിനിമയില്‍ ദിലീപ് ട്രെയിനില്‍ ഇരുന്ന് നന്ദു പൊതുവാളിനോട് സംസാരിക്കുന്ന രംഗങ്ങളെല്ലാം ഇന്നും പൊട്ടിച്ചിരിയോടെയാണ് നാം കാണുന്നത്. വര്‍ഷങ്ങള്‍ കുറേയായിട്ടും ചെറിയ വേഷങ്ങളില്‍ സിനിമയില്‍ വന്നുപോകുകയാണ് നന്ദു ചെയ്തിരുന്നത്.

ഇപ്പോള്‍ ഇതാ നന്ദു പൊതുവാള്‍ ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ രണ്ടാം ഭാഗത്തില്‍ നന്ദു വളരെ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കും.

Nandu Pothuval

സംവിധായകന്‍ ശങ്കറിനൊപ്പം നില്‍ക്കുന്ന നന്ദുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ 2 വിന് വേണ്ടി ക്ലീന്‍ ഷേവ് ചെയ്ത് വ്യത്യസ്ത ലുക്കിലാണ് താരത്തെ കാണുന്നത്. നെടുമുടി വേണുവിന് തീരുമാനിച്ച കഥാപാത്രമാണ് ഇന്ത്യന്‍ 2 വില്‍ നന്ദു പൊതുവാള്‍ അവതരിപ്പിക്കുക.

മിമിക്രിയിലൂടെയാണ് നന്ദു അഭിനയ ലോകത്തേക്ക് എത്തിയത്. അഭിനയത്തിനൊപ്പം പ്രൊഡക്ഷന്‍ കണ്‍ട്രോളറായും നന്ദു മലയാള സിനിമയില്‍ സേവനം ചെയ്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പാബ്ലോ എസ്‌കോബാര്‍ ആകാന്‍ മമ്മൂട്ടി? മാര്‍ക്കോ നിര്‍മാതാവിനൊപ്പം ഒന്നിക്കുന്നത് വമ്പന്‍ പ്രൊജക്ടിനു വേണ്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…

6 hours ago

തൃശൂരില്‍ ഹൈ ലൈറ്റ് മാള്‍ ഒരുക്കുന്ന ‘ഹലോവീന്‍ ബാഷ്’; ടിക്കറ്റിനു വെറും 199 രൂപ മുതല്‍

തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…

7 hours ago

ക്യൂട്ട് ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

9 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ആലീസ് ക്രിസ്റ്റി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…

9 hours ago

ബോള്‍ഡ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

പ്രായത്തെ വെല്ലും ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago