Honey Rose
വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് ഹണി റോസ്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ ഹണിക്ക് സാധിച്ചു. ബോയ് ഫ്രണ്ടില്‍ അഭിനയിക്കുമ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു താരം.
ബോയ് ഫ്രണ്ടില്‍ അഭിനയിക്കും മുന്‍പ് ഹണി റോസ് തന്റെ അടുത്ത് ചാന്‍സ് ചോദിച്ചെത്തിയ സംഭവം തുറന്നുപറയുകയാണ് സംവിധായകന്‍ വിനയന്‍. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അച്ഛനൊപ്പം ചാന്‍സ് ചോദിച്ച് ഹണി റോസ് തന്റെ അടുത്തെത്തിയതെന്ന് വിനയന്‍ പറഞ്ഞു.
Honey Rose
ഒരു എട്ടാം ക്ലാസുകാരി തന്റെ അച്ഛനോടൊപ്പം സിനിമയില്‍ അവസരം ചോദിച്ചുവന്നിരുന്നു. ആ സിനിമയില്‍ നായികയാകാനുളള പ്രായം അന്ന് ആ കുട്ടിക്കില്ലായിരുന്നു. പക്ഷേ കൊച്ചു കുട്ടിയായി അഭിനയിപ്പിക്കാനുമാകില്ല. ആ കുട്ടിയായിരുന്നു ഹണി റോസ്. അടുത്ത സിനിമയില്‍ നോക്കാമെന്ന് പറഞ്ഞ് അന്ന് മടക്കി അയച്ചു. ഹണിയുടെ അച്ഛന്‍ വര്‍ഗീസ് ചേട്ടന്‍ ഇടയ്ക്ക് വിളിച്ച് സിനിമയെ കുറിച്ചൊക്കെ ചോദിക്കുമായിരുന്നു. ആ സമയത്ത് പുതുമുഖങ്ങളോടൊപ്പം ബോയ്ഫ്രണ്ട് എന്ന സിനിമയൊരുക്കാന്‍ തീരുമാനിച്ചിരുന്നത്. ആ ഇടയ്ക്ക് വര്‍ഗ്ഗീസ് ചേട്ടന്‍ വിളിച്ചു. അടുത്ത സിനിമ ചെയ്യുമ്പോള്‍ മകള്‍ക്ക് ഒരു വേഷം മകള്‍ക്ക് നല്‍കാമെന്ന് വാക്ക് തന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ വാക്ക് ഞാന്‍ പാലിച്ചു. അങ്ങനെ ഹണി റോസ് ബോയ് ഫ്രണ്ടിലൂടെ അരങ്ങേറുകയായിരുന്നു – വിനയന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…