Categories: Gossips

മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാം, മോഹന്‍ലാലിനെ വെച്ച് നടക്കുമെന്ന് തോന്നുന്നില്ല; ലാല്‍ തനിക്ക് റീച്ചബിള്‍ അല്ലാതെയായെന്ന് സിബി മലയില്‍

മോഹന്‍ലാലിനെതിരെ സംവിധായകന്‍ സിബി മലയില്‍. ദശരഥം രണ്ടാം ഭാഗത്തിന്റെ കഥ എഴുതി പൂര്‍ത്തിയായ ശേഷം അത് പറയാനുള്ള അവസരം മോഹന്‍ലാല്‍ തനിക്ക് തന്നില്ലെന്ന് സിബി മലയില്‍. തനിക്ക് റീച്ചബിള്‍ അല്ലാത്ത അവസ്ഥയിലേക്ക് മോഹന്‍ലാല്‍ എത്തിയെന്നും അദ്ദേഹത്തിന്റെ അടുത്തെത്താന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ട അവസ്ഥയാണെന്നും സിബി മലയില്‍ പറഞ്ഞു. ലാലിന് ഇനി തന്നെ ആവശ്യമുണ്ടാകില്ലെന്ന് അറിയാമെന്നും അത് പ്രതീക്ഷിക്കുന്നില്ലെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സിബി തുറന്നടിച്ചു.

ദശരഥത്തിന്റെ രണ്ടാം ഭാഗം ഹേമന്ത് കുമാര്‍ എഴുതി പൂര്‍ത്തിയാക്കിയതാണ്. താന്‍ ആഗ്രഹിച്ച തുടര്‍ച്ചയായിരുന്നു ഹേമന്ത് കുമാറിന്റേതെന്ന് സിബി മലയില്‍ പറയുന്നു. എന്നാല്‍, മോഹന്‍ലാലില്‍ നിന്ന് പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. മോഹന്‍ലാലിനോട് ഈ ചിത്രത്തെ കുറിച്ച് താന്‍ സംസാരിക്കാമെന്നും നെടുമുടി വേണു പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ദശരഥത്തിന്റെ രണ്ടാം ഭാഗമെന്നും സിബി മലയില്‍ ഈ അഭിമുഖത്തില്‍ പറഞ്ഞു.

Mammootty and Mohanlal

‘ എനിക്ക് മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. 2016 ല്‍ ഹൈദരബാദില്‍ പോയാണ് കഥയുടെ ചുരുക്കം മോഹന്‍ലാലിനോട് പറഞ്ഞത്. എനിക്ക് റീച്ചബിള്‍ അല്ലാത്ത അവസ്ഥയിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു. ഇവരുടെ അടുത്തേക്കെത്താന്‍ ഒരുപാടു കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. അതില്‍ എനിക്ക് താല്‍പര്യമില്ല. ഹൈദരബാദില്‍ പോകേണ്ടിവന്നതു തന്നെ ഒരു കടമ്പയായിരുന്നു. അര മണിക്കൂറായിരുന്നു എനിക്ക് അനുവദിച്ച സമയം. കഥ കേട്ടപ്പോള്‍ കൃത്യമായ മറുപടി തന്നില്ല. ആറുമാസം കൊണ്ട് കഥ പൂര്‍ത്തിയാക്കി. എന്നാല്‍ പിന്നീട് കഥ പറയാനൊരു അവസരം എനിക്ക് കിട്ടിയില്ല. എനിക്കുവേണ്ടി പലരും ലാലിനോടു ഇക്കാര്യം സൂചിപ്പിച്ചു. എന്നാല്‍ ലാല്‍ ഒഴിഞ്ഞുമാറി,’ സിബി മലയില്‍ പറഞ്ഞു.

ലാലിനു തന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോള്‍ തന്റെ അടുത്തേക്ക് വരാമെന്നും സിബി മലയില്‍ പറയുന്നു. ‘ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവര്‍ക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല. മമ്മൂട്ടിയെ വച്ച് ഒരു സിനിമ മനസിലുണ്ട്. മമ്മൂട്ടി തയ്യാറാണോ എന്നറിയില്ല. മോഹന്‍ലാലിന്റെ കാര്യത്തില്‍ കടമ്പകള്‍ കടക്കാനുള്ള മടി കാരണം ഞാനായിട്ട് ശ്രമം നടത്തില്ല.’ സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

 

 

അനില മൂര്‍ത്തി

Recent Posts

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

5 minutes ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

12 minutes ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

18 minutes ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

33 minutes ago

സാമന്തയുടെ പേരിലും ക്ഷേത്രം പണിയുന്നു; പിറന്നാള്‍ സമ്മാനം

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

37 minutes ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

3 hours ago