Categories: latest news

ആന്റി എന്ന് വിളിച്ചു പരിഹസിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് ഭീഷ്മപര്‍വ്വം താരം അനസൂയ ഭരദ്വാജ്

സോഷ്യല്‍ മീഡിയയില്‍ ‘ആന്റി’ എന്നു വിളിച്ചു പരിഹസിക്കുന്ന ആളുകള്‍ക്കെതിരെ താന്‍ പൊലീസില്‍ പരാതി കൊടുക്കുമെന്ന് ഭീഷ്മപര്‍വ്വം താരം അനസൂയ ഭരദ്വാജ്. ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും അനസൂയ പറഞ്ഞു. നടന്‍ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ് തനിക്കെതിരെ സൈബര്‍ ബുള്ളിയിങ് നടത്തുന്നതെന്നും അനസൂയ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ കമന്റുകള്‍ ഇടുന്നവര്‍ക്കെതിരെ സ്‌ക്രീന്‍ഷോട്ട് സഹിതം പരാതി കൊടുക്കുമെന്നാണ് താരത്തിന്റെ മുന്നറിയിപ്പ്.

പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴയ്ക്കുകയാണ്. എന്നെ ആന്റി എന്നു വിളിച്ചു പരിഹസിക്കുന്ന എല്ലാ അക്കൗണ്ടുകളുടെയും സ്‌ക്രീന്‍ഷോട്ട് എടുക്കും. അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കും. ഇത് അവസാന മുന്നറിയിപ്പാണ് – അനസൂയ പറഞ്ഞു.

സ്റ്റോപ്പ് എയ്ജ് ഷെയ്മിങ് എന്ന ഹാഷ് ടാഗോടെ തനിക്കെതിരായ ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് അനസൂയ പങ്കുവെച്ചിട്ടുണ്ട്. സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുന്നവരോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അനസൂയ മുന്നറിയിപ്പ് നല്‍കുന്നു.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

3 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

3 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

11 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

11 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

11 hours ago