Categories: Videos

‘കളര്‍ഫുള്‍ വൈബ്‌സ്’; യൂത്തിനെ കയ്യിലെടുത്ത് സാറ്റര്‍ഡെ നൈറ്റ് ടീസര്‍, വീഡിയോ കാണാം

നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡെ നൈറ്റിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ യുവപ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ ആദ്യ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം പക്കാ എന്റര്‍ടെയ്ന്‍മെന്റിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് ടീസറില്‍ നിന്ന് മനസ്സിലാകുന്നത്. നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ട് തന്നെയാണ് സാറ്റര്‍ഡെ നൈറ്റിന്റെ ശ്രദ്ധാകേന്ദ്രം.

ചിത്രത്തില്‍ സ്റ്റാന്‍ലി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ ഒന്നിക്കുന്നു. നവീന്‍ ഭാസ്‌കറാണ് ‘സാറ്റര്‍ഡേ നൈറ്റിന്റെ’ തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റ് 17-ന് പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.

തിരക്കഥ: നവീന്‍ ഭാസ്‌കര്‍, ഛായാഗ്രഹണം: അസ്ലം പുരയില്‍, ചിത്രസംയോജനം: ടി ശിവനടേശ്വരന്‍, സംഗീതം: ജേക്ക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, കളറിസ്റ്റ്: ആശിര്‍വാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണന്‍ എം. ആര്‍, ആക്ഷന്‍ ഡിറക്ടേഴ്‌സ്: അലന്‍ അമിന്‍, മാഫിയാ ശശി, കൊറിയോഗ്രാഫര്‍: വിഷ്ണു ദേവ, സ്റ്റില്‍സ്: സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റില്‍സ്: ഷഹീന്‍ താഹ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍: ആല്‍വിന്‍ അഗസ്റ്റിന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്‌സ്: കാറ്റലിസ്റ്റ്, ഡിസൈന്‍സ്: ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഓ: ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

അനില മൂര്‍ത്തി

Recent Posts

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

1 hour ago

ശ്രീനാഥ് ഒരിക്കലും എന്നെ വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

1 hour ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

1 hour ago

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

5 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago