Varalaxmi Sarathkumar
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ. മമ്മൂട്ടി നായകനായ ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്കുമാറാണ് വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ ബോള്‍ഡ് ആയ വരലക്ഷ്മിയുടെ വില്ലത്തി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ വരലക്ഷ്മി തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. നാല് മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് തടി കുറച്ച് ഇങ്ങനെയൊരു മാറ്റം വരുത്തിയതെന്ന് താരം പറയുന്നു.
‘ പോരാട്ടം യാഥാര്‍ഥ്യമാണ്…വെല്ലുവിളിയും യാഥാര്‍ഥ്യമാണ്…പക്ഷേ നമ്മള്‍ ആഗ്രഹിക്കുന്നത് നേടുന്നതില്‍ നിന്ന് നിങ്ങളെ തടയാന്‍ യാതൊന്നിനും സാധിക്കില്ല. നിങ്ങള്‍ ആരാണെന്നോ, ആരായിരിക്കണമെന്നോ പറയാന്‍ ആര്‍ക്കും കഴിയില്ല. സ്വയം വെല്ലുവിളിക്കുക. സ്വയം മത്സരിക്കുക. നിങ്ങള്‍ക്ക് എന്തൊക്കെ നേടാന്‍ സാധിക്കുമെന്നത് നിങ്ങളെ ഞെട്ടിക്കും. നാല് മാസത്തെ കഠിനാധ്വാനമാണ്, ഇതാണ് എനിക്ക് കാണിക്കാനുള്ളത്. നിങ്ങള്‍ക്ക് സന്തോഷമുള്ളത് ചെയ്യുക. മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി ഒന്നും ചെയ്യരുത്. ആത്മവിശ്വാസമാണ് നിങ്ങളുടെ ഏക ആയുധം. സ്വയം വിശ്വസിക്കുക,’ വരലക്ഷ്മി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചു.
1985 മാര്‍ച്ച് അഞ്ചിനാണ് വരലക്ഷ്മിയുടെ ജനനം. തെന്നിന്ത്യന്‍ താരം ശരത് കുമാറിന്റെ മകളാണ്. താരത്തിനു ഇപ്പോള്‍ 37 വയസ്സാണ് പ്രായം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…