Categories: latest news

കിടിലന്‍ ഔട്ട്ഫിറ്റില്‍ സുന്ദരിയായി നമിത പ്രമോദ്

പുതിയ ചിത്രങ്ങളുമായി നടി നമിത പ്രമോദ്. ചുരിദാറില്‍ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ ഔട്ട്ഫിറ്റ് തന്നെയാണ് ആരാധകരുടെ ശ്രദ്ധ കവര്‍ന്നിരിക്കുന്നത്.

മലയാള സിനിമയിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. സിനിമ ലോകത്തേക്കുള്ള തന്റെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം ഇപ്പോള്‍.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നമിത. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം നമിത ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

തന്റെ 15-ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.

പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, ഓര്‍മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നമിത എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ അത്ര സജീവമല്ല.

എന്നാല്‍ ഏഴോളം ചിത്രങ്ങളാണ് നമിതയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ജയസൂര്യ നായകനാകുന്ന ഈശോയാണ് ഇതില്‍ എടുത്ത് പറയേണ്ടത്.

 

 

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

4 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

11 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

11 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

11 hours ago