Tovino Thomas and Lukman
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, ലുക്ക്മാന്‍, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് തല്ലുമാല. സിനിമ തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി മുന്നേറുകയാണ്. മലബാര്‍ പശ്ചാത്തലത്തില്‍ നല്ല നാടന്‍ തല്ലിന്റെ കഥ പറയുന്ന ചിത്രം യുവ പ്രേക്ഷകരെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.
Thallumaala
തല്ലുമാലയിലെ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടൊവിനോയും ലുക്ക്മാനും തമ്മിലുള്ള ഫൈറ്റ് സീനാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ലുക്കാമാന്‍, ഫാന്‍ പോലെ കറങ്ങണിണ്ടല്ലാ..?’ എന്ന രസികന്‍ ക്യാപ്ഷനോടെയാണ് ടൊവിനോ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മുഹ്‌സിന്‍ പെരാരി, അഷറഫ് ഹംസ എന്നിവര്‍ ചേര്‍ന്നാണ് തല്ലുമാലയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്. തല്ലുമാലയുടെ തിയറ്റര്‍ കളക്ഷന്‍ ഇതിനോടകം തന്നെ 25 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…