Categories: latest news

ഈ പ്രായത്തിലും എന്തൊരു കിടിലന്‍ ലുക്ക്; ഞെട്ടിച്ച് രാധിക ശരത് കുമാര്‍

മലയാളത്തില്‍ അടക്കം തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രാധിക ശരത് കുമാര്‍. നിര്‍മാതാവ് എന്ന നിലയിലും രാധിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സ്വിമ്മിങ് പൂളില്‍ നിന്നുള്ള താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അറുപതിന്റെ നിറവിലും അതീവ സുന്ദരിയായാണ് രാധികയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെല്ലാം രാധിക അഭിനയിച്ചിട്ടുണ്ട്. 1962 ഓഗസ്റ്റ് 21 നാണ് രാധികയുടെ ജനനം. താരത്തിനു ഇപ്പോള്‍ 60 വയസ് കഴിഞ്ഞു. ശ്രീലങ്കിയിലെ കൊളംബോയിലാണ് രാധിക ജനിച്ചത്. പിന്നീടാണ് ചെന്നൈയിലേക്ക് എത്തിയത്. പ്രശസ്ത തമിഴ് നടന്‍ എം.ആര്‍.രാധയാണ് രാധികയുടെ അച്ഛന്‍. അമ്മ ഗീത ശ്രീലങ്കന്‍ സ്വദേശിനിയാണ്.

1978 ല്‍ കിഴക്കെ പോകും റെയ്ല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാധികയുടെ അഭിനയ ലോകത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒട്ടേറെ മികച്ച സിനിമകളില്‍ അഭിനയിച്ചു. നിരവധി അവാര്‍ഡുകളും കരസ്ഥമാക്കി.

നടന്‍ പ്രതാപ് പോത്തനാണ് രാധികയുടെ ആദ്യ ജീവിതപങ്കാളി. 1985 ലാണ് ഇരുവരും വിവാഹിതരായത്. ഒരു വര്‍ഷത്തെ ബന്ധത്തിനു ശേഷം ഇരുവരും പിരിഞ്ഞു. പിന്നീട് 2001 ല്‍ നടന്‍ ശരത് കുമാറിനെ രാധിക വിവാഹം കഴിച്ചു.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

5 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

12 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

12 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

12 hours ago