Categories: latest news

പൃഥ്വിരാജിന്റെ ഗോള്‍ഡ് മുതല്‍ ബേസിലിന്റെ പാല്‍തു ജാന്‍വര്‍ വരെ; ഓണത്തിന് റിലീസ് ചെയ്യുന്ന സിനിമകള്‍

മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാതെ ഇത്തവണത്തെ ഓണം റിലീസ്. ഇരുവരുടെയും സിനിമകള്‍ ഓണഥ്തിനു ശേഷമാണ് റിലീസ് ചെയ്യുക. ഓണം സീസണ്‍ ലക്ഷ്യംവെച്ച് തിയറ്ററുകളിലെത്തുന്ന പ്രധാന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ഗോള്‍ഡ്

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ഓണത്തിനു റിലീസ് ചെയ്യും. പൃഥ്വിരാജും നയന്‍താരയുമാണ് ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണത്തിനു ചിത്രം എത്തുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് അറിയിച്ചത്.

2. ഒറ്റ്

എസ്.സഞ്ജീവിന്റെ തിരക്കഥയില്‍ ഫെല്ലിനി ടി.പി.സംവിധാനം ചെയ്യുന്ന ഒറ്റ് മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും. അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യും.

3. പാല്‍തു ജാന്‍വര്‍

സംഗീത് പി.രാജന്‍ സംവിധാനം ചെയ്യുന്ന പാല്‍തു ജാന്‍വര്‍ ഓണത്തിനെത്തും. മൃഗസ്‌നേഹികളുടെ കഥ പറയുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായക വേഷം അവതരിപ്പിക്കുന്നത്.

Oru Thekkan Thallu

4. ഒരു തെക്കന്‍ തല്ല് കേസ്

ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസ് ഓണത്തിന് എത്തും. ബിജു മേനോന്‍, നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഫെസ്റ്റിവല്‍ മൂഡിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

5 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

12 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

12 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

12 hours ago