Categories: latest news

ബോക്‌സ്ഓഫീസില്‍ മുന്നില്‍ ആര്, മമ്മൂട്ടിയോ ദുല്‍ഖര്‍ സല്‍മാനോ? കണക്കുകള്‍ ഇങ്ങനെ

മഹാവ്യാധിയുടെ കാലത്തും മലയാളം ബോക്സ്ഓഫീസില്‍ തേരോട്ടം നടത്തി വാപ്പിച്ചിയും മകനും. മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍ പിറന്നത് കോവിഡ് പ്രതിസന്ധിക്കിടയില്‍.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പാണ് ദുല്‍ഖറിന്റെ ഏറ്റവും കൂടുതല്‍ ബിസിനസ് സ്വന്തമാക്കിയ മലയാള ചിത്രം. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ ബിസിനസ് സ്വന്തമാക്കിയ സിനിമ.

Kurup – Dulquer Salmaan

കുറുപ്പിന്റെ ആകെ ബിസിനസ് 112 കോടിയാണ്. എന്നാല്‍ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റേത് 115 കോടിയാണ്. ദുല്‍ഖര്‍ ചിത്രത്തേക്കാള്‍ മൂന്ന് കോടി കൂടുതല്‍ കളക്ട് ചെയ്യാന്‍ മമ്മൂട്ടി ചിത്രത്തിനു സാധിച്ചിട്ടുണ്ട്.

നൂറ് കോടിക്ക് താഴെയായിരുന്നു ഇതുവരെ കുറുപ്പിന്റെ ടോട്ടല്‍ ബിസിനസ്. കഴിഞ്ഞ ദിവസമാണ് റെക്കോര്‍ഡ് തുകയ്ക്ക് സീ ചാനല്‍ കുറുപ്പിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. അതോടെ ആകെ ബിസിനസ് 112 കോടിയിലേക്ക് എത്തി.

 

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

4 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

11 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

11 hours ago