Categories: latest news

‘അയാള്‍ ഒരു സൈക്കോയല്ല’; റോഷാക്കിനെ കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ദുരൂഹത ഒളിപ്പിച്ചുവയ്ക്കുന്ന പോസ്റ്ററുകളാണ് ചിത്രത്തിന്റേത്. ഹൊറര്‍ ഴോണറിലുള്ള ചിത്രമാണോ റോഷാക്ക് എന്നാണ് ആരാധകരുടെ സംശയം.

റോഷാക്ക് ഒരു സൈക്കോപാത്തിന്റെ കഥ പറയുന്ന ചിത്രമാണെന്നും മമ്മൂട്ടിയുടെ കഥാപാത്രം സൈക്കോ ആണെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റോഷാക്കിനെ കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാം.

Rorschach

റോഷാക്കിലെ നായകന്‍ ഒരു സൈക്കോ ഒന്നും അല്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ‘ റോഷാക്ക് ഒരു സയന്റിസ്റ്റാണ്. സൈക്കോയല്ല. അതൊരു ട്രീറ്റ്‌മെന്റാണ്. ഒരു സൈക്കോ ട്രീറ്റ്‌മെന്റാണ്. അയാളുടെ പരീക്ഷണമാണ് പറയുന്നത്’ മമ്മൂട്ടി പറഞ്ഞു.

സയന്റിഫിക്ക് ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. അതേസമയം, ചിത്രത്തില്‍ നിറയെ വയലന്‍സ് സീനുകളാണ്. അതുകൊണ്ട് തന്നെ എ സര്‍ട്ടിഫിക്കറ്റാണ് പടത്തിനു ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അനില മൂര്‍ത്തി

Recent Posts

തുടക്കം കാണാന്‍ മായ എത്തിയത് അപ്പു ചേട്ടനൊപ്പം

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ തുടക്കം സിനിമയുടെ…

1 hour ago

തുടക്കം എങ്ങനെ.. പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

വിസ്മയ മോഹന്‍ലാലിന്റെ അഭിനയ അരങ്ങേറ്റം എന്ന നിലയില്‍…

1 hour ago

ഇതുവരെ എനിക്ക് സമയം ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് രശ്മിക

കഴിഞ്ഞ ദിവസമാണ് തനിക്ക് പരിക്കേറ്റതിനെ കുറിച്ച് നടി…

1 hour ago

തുടക്ക’ത്തില്‍ അഭിനയിക്കാന്‍ സുചിത്രയെ സമീപിച്ചു; ജൂഡ്

വിസ്മയ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന 'തുടക്കം' നാളെ…

1 hour ago

സിസി ടിവി ഡിറ്റക്ട് ചെയ്ത ഹ്യൂമണ്‍ ബോഡി, തെളിവ് ഇപ്പോഴും കയ്യിലുണ്ട്; ലെന

അഭിനേത്രിയായും എഴുത്തുകാരിയായും തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് ലെന. പക്ഷെ…

1 hour ago

മക്കൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ശരണ്യ മോഹൻ; കുടുംബവിശേഷം

ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ്…

7 hours ago