Categories: latest news

ഈ ശ്രീകൃഷ്ണന്‍ ആരാണെന്ന് മനസ്സിലായോ? മലയാളത്തിലെ പ്രമുഖ നടി !

ഇന്ന് ശ്രീകൃഷ്ണ ജയന്തിയാണ്. കൃഷ്ണഭക്തര്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുന്ന ദിവസം. ശ്രീകൃഷ്ണനെ പോലെ അണിഞ്ഞൊരുങ്ങി ഇരിക്കുന്ന ഒരു പ്രമുഖ നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ നടി ആരാണെന്ന് മനസ്സിലായോ?

മലയാളികളുടെ പ്രിയതാരം അനുശ്രീയാണ് ശ്രീകൃഷ്ണനെ പോലെ പ്രച്ഛന്നവേഷത്തിലെത്തിയിരിക്കുന്നത്. വളരെ ഐശ്വര്യമുള്ള ഭാവത്തിലാണ് താരത്തെ കാണപ്പെടുന്നത്. ‘ചിങ്ങമാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍.. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്തങ്ങളില്‍ സമര്‍പ്പിക്കട്ടെ…’ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചു.

Anusree

മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.

Anusree

സോഷ്യല്‍ മീഡിയയില്‍ തന്റെ മോഡേണ്‍ ചിത്രങ്ങള്‍ അനുശ്രീ പങ്കുവെയ്ക്കാറുണ്ട്. പല ചിത്രങ്ങളിലും അതീവ ഗ്ലാമറസായാണ് താരത്തെ കാണാറുള്ളത്.

Anusree

ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന മികച്ച സിനിമകളുടെ ഭാഗമായി. കൊല്ലം ജില്ലയിലെ കമുകഞ്ചേരി സ്വദേശിനിയായ അനുശ്രീ ഇപ്പോള്‍ മോഡലിങ്ങിലും ശ്രദ്ധിക്കുകയാണ്.

Anusree

 

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

5 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

12 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

12 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

12 hours ago