Categories: latest news

ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ വയസ്സറിയിച്ചു, അന്ന് പാഡ് ഉപയോഗിക്കില്ലായിരുന്നു; അനുഭവം തുറന്നുപറഞ്ഞ് നടി അമൃത

സ്റ്റാര്‍ മാജിക്കിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍. ഏതാനും ടെലിവിഷന്‍ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മംമ്‌സ് ആന്റ് മൈ ലൈഫ് എന്ന യുട്യൂബ് ചാനലും താരത്തിനുണ്ട്. തന്റെ ആദ്യത്തെ ആര്‍ത്തവത്തെ കുറിച്ചും അന്നത്തെ അനുഭവങ്ങളെ കുറിച്ചും യുട്യൂബ് ചാനലില്‍ വളരെ ബോള്‍ഡായി തുറന്നുപറഞ്ഞിരിക്കുകയാണ് അമൃത ഇപ്പോള്‍.

അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ് താന്‍ വയസ്സറിയിച്ചതെന്ന് അമൃത പറയുന്നു. ഒന്നും അറിയാത്ത പ്രായത്തിലായിരുന്നു അത്. പക്ഷേ അമ്മ എനിക്ക് എല്ലാം പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ വയസ്സറിയിച്ചത് പല നിയന്ത്രണങ്ങള്‍ക്കും കാരണമായി. ഇത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും താരം പറയുന്നു.

Amritha Nair

പണ്ട് പാഡ് ഉപയോഗിക്കില്ലായിരുന്നു. തുണിയായിരുന്നു ഉപയോഗിച്ചിരുന്നത്. തുണിയാണ് ഏറ്റവും നല്ലത്, മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല എന്ന് അമ്മുമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ലീക്കേജിന്റെ പ്രശ്‌നമുണ്ടായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിച്ച കാലത്ത് അങ്ങനെ ലീക്കേജിന്റെ പ്രശ്‌നം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ എല്ലാവരും കണ്ടാല്‍ എന്ത് വിചാരിക്കും എന്നൊരു നാണക്കേടിന്റെ പ്രശ്‌നമുണ്ടല്ലോ, പക്ഷേ ഇപ്പോള്‍ അങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നുമില്ലെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

5 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

12 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

12 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

12 hours ago