Categories: latest news

‘ഞാന്‍ ഓരോ ഡ്രസ് മാറി വരുമ്പോ അമ്മ ഞെട്ടും’; ചതുരത്തിലെ ഗ്ലാമറസ് വേഷത്തെ കുറിച്ച് സ്വാസിക

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം റിലീസിങ്ങിന് ഒരുങ്ങുകയാണ്. സ്വാസികയും റോഷന്‍ മാത്യുവുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ഗ്ലാമറസ് ആന്റ് ബോള്‍ഡ് രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം. അതുകൊണ്ട് തന്നെ എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

ചതുരത്തിലെ കഥാപാത്രത്തെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചതുരത്തിലെ തന്റെ റോളിനെ കുറിച്ച് അമ്മയ്ക്ക് ടെന്‍ഷന്‍ ഉണ്ടെന്ന് താരം പറഞ്ഞു. സെറ്റില്‍ ഓരോ ഡ്രസ് മാറി വരുമ്പോള്‍ അതൊക്കെ കണ്ട് അമ്മ ഞെട്ടിപ്പോയെന്നും സ്വാസിക പറഞ്ഞു.

‘അമ്മ എന്നോട് ചോദിച്ചു, ‘നിദ്ര പോലെ അല്ല…അതിന്റെ വേറെ ലെവല്‍ ആണെന്നൊക്കെ കേട്ടല്ലോ..എന്താണ് അത്’ എന്നൊക്കെ ചോദിച്ചു. പക്ഷേ ഞാനിതൊന്നും പറഞ്ഞില്ല. അമ്മ ഇങ്ങനെ കൂടുതല്‍ കുത്തി കുത്തി ചോദിക്കാനും വന്നില്ല. ലൊക്കേഷനിലെത്തുന്നു, ആദ്യം ഇങ്ങനെ ഓരോ ഡ്രസ് തരുന്നു, ഓരോ ഡ്രസ് മാറി വരുമ്പോ അമ്മ ഇങ്ങനെ നോക്കും. ഞാന്‍ ഓരോ ഡ്രസ് മാറി വരുമ്പോ അമ്മ എന്താ ഇത് എന്നു പറഞ്ഞ് ഞെട്ടും. അമ്മയ്ക്ക് ടെന്‍ഷനുണ്ട്. ചതുരം എന്ന് പറയുമ്പോ തന്നെ ഒരു ടെന്‍ഷനുണ്ട്. ആദ്യം ഒ.ടി.ടി.യില്‍ ആകുമെന്നാണ് പറഞ്ഞത്. അപ്പോള്‍ അത്ര ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. എല്ലാവരും വീട്ടില്‍ ഇരുന്ന് കാണുമല്ലോ. പിന്നെ തിയറ്ററിലാകുമെന്ന് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് ടെന്‍ഷന്‍,’ സ്വാസിക പറഞ്ഞു.

Swasika Vijay

അതേസമയം, ചതുരത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ടീസര്‍.

അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ഛായാഗ്രഹണം പ്രദീഷ് വര്‍മ. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.

 

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി ഹണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

42 minutes ago

അരവിന്ദ് സ്വാമിയ്ക്കൊപ്പം ഗോസിപ് വരണം എന്ന് ഏറെ ആഗ്രഹിച്ചു

ചക്രവര്‍ത്തി, അനിയന്‍ബാവ ചേട്ടന്‍ ബാവ തുടങ്ങിയ മലയാള…

53 minutes ago

സുമതി വളവ് ലാഭമെന്ന് അഭിലാഷ് പിള്ള

കൊച്ചി: ബിസിനസുകാരനും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ ആരോപണത്തില്‍…

59 minutes ago

ആ സിനിമയ്ക്ക് ഫഹദ് വാങ്ങിയത് തുച്ഛമായ പ്രതിഫലം

പിതാവും പ്രശസ്ത സംവിധായകനുമായ ഫാസില്‍ സംവിധാനം ചെയ്ത…

1 hour ago

മദ്യപാനം ജീവിതം തകര്‍ത്തു; ഗായിക ജാസ്മിന്‍

ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ധുരന്ധര്‍: ദ…

1 hour ago

അഭിലാഷ് പിള്ളയെ വിശ്വസിക്കരുത്; നിര്‍മ്മാതാവ്

സിനിമ കാരണം തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന…

2 hours ago