Categories: latest news

ഒരുപാട് മദ്യപിക്കുന്ന ശീലമുണ്ട്, തുടങ്ങിയാല്‍ നിര്‍ത്തില്ല; അന്ന് രണ്‍ബീര്‍ പറഞ്ഞത്

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. താരത്തിന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ താല്‍പര്യമുണ്ട്. ഇപ്പോള്‍ ഇത് രണ്‍ബീര്‍ കപൂര്‍ നന്നായി മദ്യപിക്കുന്ന ആളാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കപൂര്‍ കുടുംബത്തില്‍ നിന്നുള്ള അര്‍ജുന്‍ കപൂര്‍. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ വെച്ചാണ് രണ്‍ബീറിന്റെ മദ്യപാന ശീലത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ വെളിപ്പെടുത്തിയത്. ഷോയിലെ റാപിഡ് ഫയറിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അര്‍ജുന്‍.

സുഹൃത്തുക്കളോടൊപ്പം യാത്ര പോയാല്‍ ആരായിരിക്കും മദ്യപിച്ച് ലക്ക് പോവുന്നയാള്‍ എന്നായിരുന്നു കരണിന്റെ ചോദ്യം. രണ്‍ബീര്‍ കപൂര്‍ എന്നാണ് അര്‍ജുന്‍ നല്‍കിയ മറുപടി. ഒടുവില്‍ ‘അവന്‍ കുടുംബത്തിന്റേ പേര് കാത്തു’ എന്ന കമന്റും അര്‍ജുന്‍ നടത്തി.

Alia Bhatt and Ranbir Kapoor

കപൂര്‍ കുടുംബത്തിലെ പുരുഷന്‍മാര്‍ക്കെല്ലാം മദ്യം ഇഷ്ടമാണെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ തന്നെ പറഞ്ഞിരുന്നു. രണ്‍ബീറിന്റെ തന്നെ പഴയ പരാമര്‍ശത്തോടൊപ്പം ഇപ്പോള്‍ അര്‍ജുന്‍ പറഞ്ഞതുകൂടി ചേര്‍ത്തു വായിക്കുകയാണ് ആരാധകര്‍. 2016 ല്‍ വോഗിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മദ്യപാന ശീലത്തെ കുറിച്ച് രണ്‍ബീര്‍ പറഞ്ഞിട്ടുള്ളത്. ‘താന്‍ മദ്യത്തിന് അടിമയല്ല. പക്ഷെ ഒരുപാട് മദ്യപിക്കുന്ന ശീലം എനിക്കുണ്ട്. തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല. അത് എന്റെ രക്തത്തിലുള്ളതാണ്. എന്റെ കുടുംബത്തിലെ എല്ലാവരും മദ്യത്തിന്റെ വലിയ ആരാധകരാണ്. അതെ മദ്യപാനം എന്റെ രക്തത്തിലുണ്ട്,’ എന്നാണ് അന്ന് രണ്‍ബീര്‍ പറഞ്ഞത്.

 

അനില മൂര്‍ത്തി

Recent Posts

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

3 hours ago

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു; അനുഷ്‌ക ഷെട്ടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

13 hours ago

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…

13 hours ago

സാരിയില്‍ അടിപൊളിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago

തന്റെ സ്വപ്‌നങ്ങള്‍ക്ക് തടസം നില്‍ക്കുന്ന ആളല്ല ഭര്‍ത്താവ്: അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…

13 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

17 hours ago