Categories: Gossips

ആരാധകര്‍ വാശി പിടിച്ചു, മമ്മൂക്ക കേട്ടില്ല; റോഷാക്ക് മെഗാസ്റ്റാറിന്റെ ജന്മദിനത്തിന് എത്തില്ല !

മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്തി പുതിയ വാര്‍ത്ത. മെഗാസ്റ്റാറിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘റോഷാക്ക്’ റിലീസ് വൈകും. മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതുണ്ടാകില്ല.

സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ 71-ാം ജന്മദിനം. അന്നേ ദിവസമോ അല്ലെങ്കില്‍ സെപ്റ്റംബര്‍ ആറിനോ റോഷാക്ക് റിലീസ് ചെയ്യണമെന്നാണ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. എന്നാല്‍ ജന്മദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യാനുള്ള ആരാധകരുടെ ആവശ്യം മമ്മൂട്ടി തള്ളി. നേരത്തെ തന്റെ ജന്മദിനത്തിനു റിലീസ് വേണമെന്ന ആരാധകരുടെ ആവശ്യം മമ്മൂട്ടി തള്ളിയിരുന്നു. റോഷാക്കിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്.

Rorschach Team

ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ 29 നായിരിക്കും റോഷാക്കിന്റെ റിലീസ്. പൂജ അവധി ലക്ഷ്യം വെച്ചാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. സെപ്റ്റംബര്‍ 30 ന് മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും റിലീസ് ചെയ്യും.

അനില മൂര്‍ത്തി

Recent Posts

ശാലീന സുന്ദരിയായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

സാരിയിലും സ്‌റ്റൈലിഷ് ലുക്കുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

നാടന്‍ പെണ്ണായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 hours ago

മമ്മൂക്കയുടെ തിരിച്ചുവരവ് നമ്മളെ സംബന്ധിച്ച് വലിയൊരു കാര്യമാണ്; മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

20 hours ago

നൃത്തം പഠിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കാറില്ല; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…

20 hours ago