Mohanlal (Drishyam)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന് മൂന്നാം ഭാഗം വരുമെന്ന് സൂചന. ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021 ല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ച ചെയ്യാന്‍ ജീത്തു ജോസഫ് തീരുമാനിച്ചതായാണ് വിവരം.
മോഹന്‍ലാലുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നല്ലൊരു കഥ കിട്ടിയാല്‍ ദൃശ്യം മൂന്നാം ഭാഗം ചെയ്യാന്‍ തയ്യാറാണെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
2013 ലാണ് ദൃശ്യം ആദ്യ ഭാഗം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന നേട്ടം ദൃശ്യം കൈവരിച്ചിരുന്നു.
മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, എസ്‌തേര്‍ അനില്‍, ആശ ശരത്ത്, സിദ്ധിഖ് എന്നിവരാണ് ദൃശ്യം രണ്ട് ഭാഗങ്ങളിലും അഭിനയിച്ച പ്രമുഖര്‍.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്‍ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന് ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…