Categories: Gossips

‘വലിയൊരു ഓപ്പറേഷന്‍ നടത്താന്‍ ഒന്‍പത് ലക്ഷം രൂപ വേണം’; യുട്യൂബറെ പ്രണയം നടിച്ച് ചതിച്ച് പ്രമുഖ നടി, തട്ടിയത് 30 ലക്ഷം രൂപ !

നടി ദിവ്യ ഭാരതിക്കെതിരെ തട്ടിപ്പ് പരാതി. വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ച് പ്രണയം നടിച്ച് 30 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. കൊടൈക്കനാലില്‍ നിന്നുള്ള ആനന്ദരാജ് എന്ന യുട്യൂബറാണ് ദിവ്യ ഭാരതിക്കെതിരെ പരാതി നല്‍കിയത്. കവിതയുമായി ബന്ധപ്പെട്ട വീഡിയോസ് യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന ആളാണ് ആനന്ദരാജ്.

തന്റെ യുട്യൂബ് വീഡിയോയില്‍ അഭിനയിക്കാന്‍ ദിവ്യഭാരതിയെ ആനന്ദരാജ് ക്ഷണിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും അടുപ്പത്തിലായത്. ദിവ്യഭാരതിയെ വെച്ച് ആനന്ദരാജ് ഏതാനും കവിത വീഡിയോസ് ചെയ്തിരുന്നു. പിന്നീട് ഇവരുടെ സൗഹൃദം പ്രണയമാകുകയായിരുന്നു. ദിവ്യഭാരതിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ആനന്ദരാജ് വീട്ടില്‍ അറിയിക്കുകയും ചെയ്തു. വിവാഹം കഴിക്കുമെന്ന് ആനന്ദരാജിനെ വിശ്വസിപ്പിച്ച് മാസം 30,000 രൂപവെച്ച് ദിവ്യഭാരതി വാങ്ങിയിരുന്നു.

പിന്നീട് വിവാഹത്തിന്റെ കാര്യം ആനന്ദരാജ് പറയുമ്പോഴെല്ലാം ദിവ്യഭാരതി ഒഴിഞ്ഞു മാറുകയായിരുന്നു. അതിനിടെ തനിക്ക് ഒരു ശസ്ത്രക്രിയ വേണമെന്ന് ദിവ്യഭാരതി ആനന്ദരാജിനോട് കളവ് പറഞ്ഞു. ഈ ശസ്ത്രക്രിയയ്ക്ക് ഒന്‍പത് ലക്ഷം രൂപ വേണമെന്നും ദിവ്യ പറഞ്ഞു. ഒടുവില്‍ ആനന്ദരാജ് ഒന്‍പത് ലക്ഷം രൂപയും എട്ട് പവന്‍ സ്വര്‍ണവും ദിവ്യഭാരതിക്ക് നല്‍കി. പിന്നീടും വിവാഹ വിഷയം എടുത്തിടുമ്പോള്‍ ദിവ്യഭാരതി ഒഴിഞ്ഞുമാറി.

ദിവ്യഭാരതിയെ കുറിച്ച് ചില സംശയങ്ങള്‍ തോന്നിയപ്പോള്‍ ആനന്ദരാജ് ഇക്കാര്യം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ദിവ്യഭാരതി വിവാഹിതയാണെന്നും രണ്ട് മക്കളുണ്ടെന്ന കാര്യവും ആനന്ദരാജ് അറിഞ്ഞത്. ഉടന്‍ തന്നെ ആനന്ദരാജ് പൊലീസില്‍ പരാതി നല്‍കി.

 

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

10 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

10 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

16 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

16 hours ago