Categories: Videos

സുഹൃത്തിനൊപ്പം കിടിലന്‍ നൃത്തചുവടുകളുമായി രാധിക; എന്തൊരു ഗ്ലാമറസ് ആണെന്ന് ആരാധകര്‍ (വീഡിയോ)

അവധിക്കാലം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാധിക വേണുഗോപാല്‍. സുഹൃത്തുക്കള്‍ക്കൊപ്പം മാലിദ്വീപിലാണ് താരം ഇപ്പോള്‍ ഉള്ളത്. സുഹൃത്ത് വൈഗയ്‌ക്കൊപ്പമുള്ള കിടിലന്‍ ഡാന്‍സ് വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്.

എന്തൊരു ഗ്ലാമറസാണെന്നാണ് സാധികയുടെ വീഡിയോ കണ്ട് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

മിനസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലൂടെയും ആ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചു. മോഡേണ്‍ വേഷങ്ങള്‍ ഇഷ്ടപ്പെടുന്ന സാധിക ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും ഒരുപോലെ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ക്ക് പുറമെ സാമൂഹിക വിഷയങ്ങളിലുള്ള താരത്തിന്റെ പ്രതികരണങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്.

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ സാധിക സംവിധാകന്‍ വേണു സിത്താരയുടെയും അഭിനേത്രി രേണുകയുടെയും മകളാണ്. 1988 ഏപ്രില്‍ ആറിന് ആണ് താരത്തിന്റെ ജനനം. ശരീരത്തിലെ ടാറ്റുകള്‍കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ താരം ഇടംപിടിക്കാറുണ്ട്.

 

 

 

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

16 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

17 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

17 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

17 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

17 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

18 hours ago