Categories: Videos

മമ്മൂട്ടിയുടെ വരവില്‍ ഹരിപ്പാട് സ്തംഭിച്ചു; തിരക്ക് കൂടിയപ്പോള്‍ മെഗാസ്റ്റാര്‍ ചെയ്തത് (വീഡിയോ)

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണാന്‍ ഹരിപ്പാട് തടിച്ചുകൂടിയത് ആയിരങ്ങള്‍. വെഡ് ലാന്‍ഡിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടി വരുന്ന വിവരം അറിഞ്ഞ് ഹരിപ്പാടിന് പുറത്തുനിന്നും നൂറുകണക്കിനു ആളുകള്‍ എത്തിച്ചേര്‍ന്നു. ആലപ്പുഴ എംപി എ.എം.ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മമ്മൂട്ടിയെ കാണാന്‍ സ്ത്രീകളും കുട്ടികളും അടക്കം വലിയൊരു ജനാവലി ഒഴുകിയെത്തിയപ്പോള്‍ റോഡ് ബ്ലോക്കായി. ഒടുവില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ മമ്മൂട്ടി ഷോറൂം ഉദ്ഘാടനം കഴിഞ്ഞ് താന്‍ വേഗം പോകുമെന്ന് ആരാധകരോട് പറഞ്ഞു.

Mammootty

‘നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം.’ മമ്മൂട്ടി പറഞ്ഞു.

വെള്ള ഷര്‍ട്ടും ജീന്‍സ് പാന്റുമായിരുന്നു മമ്മൂട്ടി ധരിച്ചിരുന്നത്. കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ഹരിപ്പാട് എത്തിയത്. വലിയ ആവേശത്തോടെയാണ് മമ്മൂട്ടിയെ ആരാധകര്‍ സ്വീകരിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

“ദ്രിശ്യം: ദി കൺക്ലൂഷൻ” ട്രെയിലർ പുറത്ത്; അജയ് ദേവ്ഗണിന് ഇത്തവണ പുതിയ എതിരാളി

ബോളിവുഡിലെ ജനപ്രിയ ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദ്രിശ്യ'ത്തിന്റെ ഹിന്ദി…

10 hours ago

വിവാഹ വാർഷികം ആഘോഷിച്ച് മിഥുനും ലക്ഷ്മി മേനോനും

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും 18 വർഷങ്ങൾ പൂർത്തിയാക്കി അവതാരകൻ…

10 hours ago

ഹനീഫിക്ക എനിക്കായി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചുനൽകാൻ കഴിഞ്ഞിട്ടില്ല: ലിസി

വെറുമൊരു സന്ദർശനമായിരുന്നില്ല അത്; വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു…

10 hours ago

ബിഗ് ബോസിനു വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്…

17 hours ago

41 ലും ഫിറ്റ്‌നസ് നിലനിര്‍ത്തി രാധിക ആപ്‌തെ; അറിയാം വിശേഷങ്ങള്‍

ബോളിവുഡിലും പ്രാദേശിക സിനിമകളിലും തനതായ അഭിനയശൈലി കൊണ്ട്…

17 hours ago