Categories: Videos

വാപ്പച്ചിക്കൊപ്പം കേക്ക് മുറിക്കാന്‍ പനമ്പിള്ളി നഗറിലെ വീട്ടിലെത്തി ദുല്‍ഖര്‍; മഴ വകവയ്ക്കാതെ ആരാധകരുടെ അടുത്തേക്ക് (വീഡിയോ)

പ്രിയതാരം ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാലോകവും. നൂറുകണക്കിനു ആരാധകര്‍ നേരിട്ടെത്തി ദുല്‍ഖറിനു ആശംസകള്‍ നേര്‍ന്നു. രാത്രി 11.30 മുതല്‍ പനമ്പിള്ളി നഗറിലുള്ള മമ്മൂട്ടിയുടെ വീടിന് പുറത്ത് ആരാധകര്‍ എത്തി. ദുല്‍ഖര്‍ വാപ്പച്ചിക്കും ഉമ്മച്ചിക്കും ഒപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കാനാണ് പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്തിയത്.

ദുല്‍ഖര്‍ വീട്ടിലുണ്ടെന്ന് അറിഞ്ഞ് ആരാധകര്‍ പനമ്പിള്ളി നഗറിലേക്ക് ഓടിയെത്തുകയായിരുന്നു. തനിക്ക് ആശംസകള്‍ നേരാന്‍ എത്തിയ ആരാധകരെ ദുല്‍ഖറും നിരാശപ്പെടുത്തിയില്ല. വീടിന്റെ ഗേറ്റ് തുറന്നുവന്ന് ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് താരം മടങ്ങിയത്. മഴയെ പോലും അവഗണിച്ചാണ് ദുല്‍ഖര്‍ ആരാധകരുടെ അടുത്തേക്ക് എത്തിയത്. ‘കുഞ്ഞിക്കാ ഹാപ്പി ബര്‍ത്ത്‌ഡെ’ എന്നു പറഞ്ഞാണ് ആരാധകര്‍ ദുല്‍ഖറിനെ വരവേറ്റത്. കേക്ക് മുറിക്കല്‍ കഴിഞ്ഞ ശേഷം പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് ദുല്‍ഖര്‍ മടങ്ങുകയും ചെയ്തു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago