Dulquer Salmaan
പ്രിയതാരം ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാലോകവും. നൂറുകണക്കിനു ആരാധകര്‍ നേരിട്ടെത്തി ദുല്‍ഖറിനു ആശംസകള്‍ നേര്‍ന്നു. രാത്രി 11.30 മുതല്‍ പനമ്പിള്ളി നഗറിലുള്ള മമ്മൂട്ടിയുടെ വീടിന് പുറത്ത് ആരാധകര്‍ എത്തി. ദുല്‍ഖര്‍ വാപ്പച്ചിക്കും ഉമ്മച്ചിക്കും ഒപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കാനാണ് പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്തിയത്.
ദുല്‍ഖര്‍ വീട്ടിലുണ്ടെന്ന് അറിഞ്ഞ് ആരാധകര്‍ പനമ്പിള്ളി നഗറിലേക്ക് ഓടിയെത്തുകയായിരുന്നു. തനിക്ക് ആശംസകള്‍ നേരാന്‍ എത്തിയ ആരാധകരെ ദുല്‍ഖറും നിരാശപ്പെടുത്തിയില്ല. വീടിന്റെ ഗേറ്റ് തുറന്നുവന്ന് ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് താരം മടങ്ങിയത്. മഴയെ പോലും അവഗണിച്ചാണ് ദുല്‍ഖര്‍ ആരാധകരുടെ അടുത്തേക്ക് എത്തിയത്. ‘കുഞ്ഞിക്കാ ഹാപ്പി ബര്‍ത്ത്‌ഡെ’ എന്നു പറഞ്ഞാണ് ആരാധകര്‍ ദുല്‍ഖറിനെ വരവേറ്റത്. കേക്ക് മുറിക്കല്‍ കഴിഞ്ഞ ശേഷം പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് ദുല്‍ഖര്‍ മടങ്ങുകയും ചെയ്തു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…