Categories: latest news

പാരിസിൽ അവധിക്കാലം ആഘോഷിച്ച് ഐശ്വര്യ രാജേഷ്; വൈറലായി ഗ്ലാമറസ് ചിത്രങ്ങൾ

തെന്നിന്ത്യൻ സിനിമ ലോകത്തെ സജീവ സാനിധ്യങ്ങളിൽ ഒരാളാണ് ഐശ്വര്യ രാജേഷ്. തമിഴിലും തെലുങ്കിലും ഒരുപിടി മികച്ച വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയ താരം ഹിന്ദിയിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ഐശ്വര്യയുടെ പുതിയ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരം തന്നെയാണ് ഏറ്റവും പുതിയ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാ വാളിൽ പങ്കുവെച്ചിരിക്കുന്നത്.

1996ൽ റംബാൻട് എന്ന തെലുങ്ക് ചിത്രത്തിൽ ബാലതാരമായിട്ടാണ് ഐശ്വര്യയുടെ അരങ്ങേറ്റം. 2010ൽ പുറത്തിറങ്ങിയ നീതാന അവൻ എന്ന തമിഴ് ചിത്രത്തിലൂടെ രണ്ടാം വരവും താരം സാധ്യമാക്കി.

ടെലിവിഷൻ അവതാരികയായിട്ടായിരുന്നു ഐശ്വര്യ തന്റെ കരിയറിന് തുടക്കം കുറിച്ചത്. മാനട മൈലാട് എന്ന പ്രശസ്ത തമിഴ് ടെലിവിഷൻ റിയാലിറ്റി ഷോയിൽ വിജയിയാതോടെ താരത്തെ തേടി സിനിമ അവസരങ്ങളെത്തുകയായിരുന്നു.

മലയാളത്തിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് താരം. ഇതിനോടകം തന്നെ സഖാവ്, ജോമോന്റെ സുവിശേഷങ്ങൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരം കേന്ദ്ര കഥാപാത്രമായി രണ്ട് മലയാള സിനിമകൾ കൂടി ചിത്രീകരണത്തിലാണ്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago