Categories: latest news

ഇറ്റലിയിൽ അവധിക്കാലം ആഘോഷമാക്കി സാറ അലി ഖാൻ; വൈറലായി ഗ്ലാമറസ് ഫൊട്ടോസ്

ബോളിവുഡ് താരം സാറ അലി ഖാന്റെ ഗ്ലാമറസ് ചിത്രങ്ങൾ ഒരിക്കൽകൂടി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇറ്റലിയിൽ നിന്ന് താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പിതാവ് സെയ്ഫ് അലി ഖാന്റെ പിന്നാലെ അഭിനയ ലോകത്തേക്ക് എത്തിയ സാറ തന്റെതായ സ്ഥാനം ഇതിനോടകം ഹിന്ദി സിനിമ ലോകത്ത് ഉറപ്പിച്ചു കഴിഞ്ഞു. അഭിനയത്തോടൊപ്പം തന്നെ സമൂഹമാധ്യമങ്ങൾ വഴി തന്റെ ആരാധകർക്കൊപ്പം നിരന്തരം സമ്പർക്കം പുലർത്താനും സാറ ശ്രമിക്കാറുണ്ട്.

സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെ മൂത്ത മകളാണ് സാറ അലി ഖാൻ. 26കാരിയായ സാറ 2018ലാണ് തന്റെ സിനിമ ജീവിത്തിന് തുടക്കം കുറിക്കുന്നത് അഭിഷേക് കപൂറിന്റെ കേദാർനാഥാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.

കേദാർനാഥിലെ പ്രകടനത്തിലൂടെ തന്നെ താരം ബോളിവുഡിൽ തന്റെ വരവറിയിച്ചു. ഫിലിം ഫെയർ ഉൾപ്പടെ മൂന്ന് അവാർഡുകളാണ് ചിത്രത്തിലെ അഭിനയം സാറ അലി ഖാന് സമ്മാനിച്ചത്.

ഇസ്താംബുളിലെ അവധിക്കാല ആഘോഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. യാത്രയ്ക്കിടയിൽ പകർത്തിയ ബിക്കിനി ചിത്രങ്ങളും താരം ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

3 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

9 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

9 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

9 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

9 hours ago