Categories: latest news

വെട്ടിയിട്ട ബായത്തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ട; വൈറലായി മാളവികയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

മലയാളത്തിൽ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകൻ കെ.യു മോഹനന്റെ മകളാണ്.

മോഡലിങ് രംഗത്ത് സജീവമായ മാളവികയുടെ ഫൊട്ടോഷൂട്ടുകൾ മുൻപും ഇൻസ്റ്റാഗ്രാമിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിത തന്റെ പുതിയ ലുക്കിലും ആരാധകരുടടെ കൈയ്യടി നേടിയിരിക്കുകയാണ് താരം.

വർക്ക്ഔട്ട് ചെയ്ത് ക്ഷീണിച്ച് കിടക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫൊട്ടോ ഇതിനോടകം തന്നെ ആരാധകരും ട്രോളന്മാരും ഏറ്റെടുത്ത് കഴിഞ്ഞു.

ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം നിർണായകം എത്തുന്നത്. പിന്നീട് കന്നഡയിൽ അഭിനയിച്ച് മാളവിക ബിയോണ്ട് ദി ക്ലൗഡ്സിലൂടെ ഹിന്ദി അരങ്ങേറ്റവും നടത്തി.

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരം എന്നാൽ പിന്നീട് അഭിനയച്ചത് രജനികാന്തിന്റെ പേട്ടയിലാണ്. വിജയിയുടെ മാസ്റ്റർ, ധനൂഷിന്റെ മാരൻ എന്നിങ്ങനെ സൂപ്പർ താര ചിത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ മാളവിക പ്രത്യക്ഷപ്പെടാറുള്ളത്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago