Aparna Balamurali
സുരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് മലയാളിയായ അപര്‍ണ ബാലമുരളി. സിനിമയെ കുറിച്ച് വലിയ അറിവൊന്നും ഇല്ലാതെയാണ് അഭിനയ ലോകത്തേക്ക് എത്തിയതെന്നും ഇപ്പോള്‍ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്നാണ് അപര്‍ണ ദേശീയ അവാര്‍ഡ് നേടിയ ശേഷം പറഞ്ഞത്.
Aparna Balamurali and Surya
1995 സെപ്റ്റംബര്‍ 11 ന് തൃശൂരിലാണ് അപര്‍ണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് നേടി മലയാളികളുടെ അഭിമാനമായിരിക്കുകയാണ് അപര്‍ണ. നടി, പിന്നണി ഗായിക, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അപര്‍ണ തന്റെ 18-ാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് എത്തിയത്.
ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശി ഗഥ, സണ്‍ഡേ ഹോളിഡേ, തൃശിവപേരൂര്‍ ക്ലിപ്തം, കാമുകി, ബി ടെക്, അള്ള് രാമേന്ദ്രന്‍, സര്‍വ്വം താള മയം, സുരരൈ പോട്ര്, വീട്ട്ല വിശേഷം എന്നിവയാണ് അപര്‍ണയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…